ഒടുവിൽ ആ പ്രണയം വെളിപ്പെടുത്തി നടി മാളവിക മോഹൻ. ബൈക്ക് റൈഡിനോടുള്ള പ്രണയമാണ് മാളവിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഫോർമുല വൺ ട്രാക്കിൽ ബൈക്ക് റേസ് നടത്തിയ സന്തോഷമാണ് മാളവിക പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂണിൽ പകർത്തിയ വീഡിയോ ആണിത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഫോർമുല വൺ ട്രാക്ക് ആയ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിലാണ് താരം റേസ് നടത്തിയത്.
”വീടിനുള്ളില്‍ ‘പുതിയ കഴിവുകള്‍’ പഠിക്കാനുള്ള എല്ലാ സമ്മര്‍ദ്ദവും ഉള്ളതിനാല്‍, പുതിയ കഴിവുകള്‍ ഔട്ട്ഡോറായി പഠിക്കുന്നതിനുള്ള ഒരു പോസ്റ്റാണിത്. ബൈക്ക് റൈഡിനോടുള്ള എന്റെ പ്രണയം ഒരു പടി മുന്നോട്ട്. കഴിഞ്ഞ ജൂണില്‍ ഇന്ത്യയിലെ ഏറ്റവും ആദ്യത്തെ ഫോര്‍മുല വണ്‍ ട്രാക്ക് ആയ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ മികച്ച കുറേ റൈഡേര്‍സിനൊപ്പം ഞാന്‍ ബൈക്ക് ഓടിച്ചു. അവരുടെ വേഗം എത്താന്‍ എന്നെ കൊണ്ടായില്ല ..കാരണം എന്റെ ജീവിതത്തില്‍ ഞാന്‍ സാധാരണ ബൈക്ക് ആണ് അത് വരെ ഉപയോഗിച്ചിരുന്നത്. എങ്കിലും ആ ദിവസം മിസ് ചെയ്യുന്നു, അവിടെ തോന്നിയ ഭ്രാന്തമായ ആവേശം മിസ് ചെയ്യുന്നു” എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ മാളവിക ദളപതി വിജയ്‌ക്കൊപ്പമുള്ള ‘മാസ്റ്റര്‍’ ആണ് ഒടുവിൽ അഭിനയിച്ച ചിത്രം
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
malavika mohan