2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്. 14 വയസുകാരനാണ് മൂത്ത മകൻ ആരവ്. ഇളയ മകൻ അയാന് എട്ട് വയസും. അതേസമയം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് വിവാഹമോചന വാർത്ത പുറത്ത് വന്നത്.
നടൻ ജയംരവിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നിട്ട് അധികമായില്ല. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്.
ജയം രവിക്ക് ആരതിയോട് കടുത്ത ദേഷ്യമുണ്ടെന്ന് പൊതുവേദികളിലെ നടന്റെ സംസാരങ്ങളിൽ നിന്ന് വ്യക്തമാണ്. നടന് നേരെ നടി ഖുശ്ബുവുൾപ്പെടെ പരോക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുമ്പോഴും നടൻ ഇത് കാര്യമാക്കാതെ മുന്നോട്ട് നീങ്ങുന്നു. ഇപ്പോഴിതാ വേർപിരിയൽ നടപടികൾ മുന്നോട്ട് പോകവെ മറ്റൊരു വിവരം പുറത്ത് വരികയാണ്.
അടുത്തിടെ അദ്ദേഹം വിവാഹ മോചനത്തിന് ശേഷം തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കിയിരുന്നു. നടന്റെ വിവാഹമോചനമെല്ലാം തന്നെ വലിയ രീതിയിൽ വാർത്തയായിരുന്നു. നിർമാതാവ് ഇഷരി ഗണേഷിൻ്റെ മകളുടെ വിവാഹത്തിന് കാമുകി എന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിന്റെ കയ്യും പിടിച്ച് എത്തിയ നടൻ രവി മോഹന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചശേഷം ആദ്യമായാണ് കെനിഷയ്ക്കൊപ്പം ഒരു പൊതുവേദിയിൽ രവി മോഹൻ എത്തുന്നത്. വീഡിയോ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയമാണ് ആരാധകർക്ക്.
പിന്നാലെ വീഡിയോ ചർച്ചയായതോടെ നടന്റെ ഭാര്യ ആരതി രവിയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളൊന്നും നടൻ ചെയ്യുന്നില്ലെന്നും തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നതായും ആരതി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ ആരോപിച്ചു. താനും രവിയും വിവാഹമോചിതരായിട്ടില്ലെന്നും അതിനാൽ തന്നെ മുൻ ഭാര്യയെന്ന് തന്നെ വിശേഷിപ്പിക്കരുതെന്നും ആരതി പറയുന്നു. ഒരു വർഷക്കാലം ഞാൻ മൗനം ഒരു കവചം പോലെ വഹിച്ചു. ദുർബലനായതുകൊണ്ടല്ല. മറിച്ച് എന്റെ മക്കൾക്ക് സമാധാനം ആവശ്യമുള്ളതുകൊണ്ടാണ്. എന്നാണ് ആരതി പറഞ്ഞത്.
അതേസമയം ആരതിയുടെ പോസ്റ്റ് വൈറലായിരുന്നു. ഇപ്പോഴിതാ നിരവധി ആളുകൾ ആരതിക്ക് സപ്പോർട്ടുമായി എത്തി. അതിൽ തമിഴ്ജ മലയാളം സിനിമകളിലെ മുൻ നിര നായികമാരും നായകന്മാരും വരെ ഉണ്ടായിരുന്നു. ഇതിനേക്കാൾ ഒക്കെ പുറമെ സ്റ്റാർ കിഡ്സ് , ജയറാമിന്റെ മകൾ മാളവിക ജയറാംഉർവശിയുടെയും മനോജ് കെ ജയന്റെ മകൾ ആയ തേജ ലക്ഷ്മി എന്ന കുഞ്ഞാറ്റ. കൽപ്പനയുടെ മകൾ ശ്രീമയി എന്നിങ്ങനെ പുതുതലമുറയിൽ പെട്ട സ്റ്റാർ കിഡ്സ് വരെ ആർതിയെ പിന്തുണച്ചുകൊണ്ട് എത്തിയിട്ടുണ്ട്. എന്നാൽ രണ്ടാം വിവാഹം കഴിക്കുന്നതിലോ അത് തെറ്റായിട്ടൊ അല്ല ആർതിക്ക് പിന്തുണ കൂടുന്നതെന്നും പകരം കുഞ്ഞുങ്ങളോട് അദ്ദേഹം കാണിക്കുന്ന രീതിക്ക് എതിരെയാണ് സോഷ്യൽ മീഡിയയിൽ ഇവരെ പോലെയുള്ള സ്റ്റാർ കിഡ്സ് പോലും ആർതിയേ പിന്തുണച്ചുകൊണ്ട് എത്തുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട.
”നടന്റെ ഭാര്യ ആരതി രവിയുടെ പ്രതികരണമാണ് വൈറലായി മാറുന്നത്. മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളൊന്നും നടൻ ചെയ്യുന്നില്ലെന്നും തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നതായും ആരതി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ ആരോപിച്ചു. താനും രവിയും വിവാഹമോചിതരായിട്ടില്ലെന്നും അതിനാൽ തന്നെ മുൻ ഭാര്യയെന്ന് തന്നെ വിശേഷിപ്പിക്കരുതെന്നും ആരതി പറയുന്നു. ഒരു വർഷക്കാലം ഞാൻ മൗനം ഒരു കവചം പോലെ വഹിച്ചു. ദുർബലനായതുകൊണ്ടല്ല. മറിച്ച് എന്റെ മക്കൾക്ക് സമാധാനം ആവശ്യമുള്ളതുകൊണ്ടാണ്.
എല്ലാ ആരോപണങ്ങളും ക്രൂരമായ കുശുകുശുപ്പുകളും ഞാൻ കേട്ടു എന്റേതായ വഴിയിൽ അതിനെ എല്ലാം സഹിച്ചു. ഞാൻ ഒന്നും പ്രതികരിച്ച് പറഞ്ഞില്ല. എനിക്ക് സത്യം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് എന്റെ കുട്ടികൾ ഞങ്ങളെ മാതാപിതാക്കളായ തെരഞ്ഞെടുത്തതിന്റെ ഭാരം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത രൂപങ്ങളും ഫോട്ടോ അടിക്കുറിപ്പുകളും കാണുന്നുണ്ടെങ്കിലും നമ്മുടെ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്.
എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോഴും തുടരുന്നു. സ്നേഹത്തിലും വിശ്വസ്തതയിലും 18 വർഷം ഞാൻ കൂടെ നിന്ന മനുഷ്യൻ എന്നിൽ നിന്ന് അകന്നുപോയി. അദ്ദേഹം ഒരിക്കൽ വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളിൽ നിന്നും അകന്ന് പോയി. മാസങ്ങളായി അവരുടെ ലോകത്തിന്റെ ഭാരം എന്റെ ചുമലിൽ മാത്രമായി കിടക്കുന്നു. ഓരോ പുസ്തകവും, ഓരോ ഭക്ഷണവും, രാത്രിയിലെ ഓരോ നിശബ്ദ കണ്ണുനീരും ഞാൻ വഹിക്കുന്നു. സുഖപ്പെടുത്തുന്നു.
ഒരിക്കൽ അവരെ തന്റെ അഭിമാനം എന്ന് വിളിച്ച ഒരാളിൽ നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ പിന്തുണയുടെ ഒരു നേരിയ കണികപോലും ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ബാങ്കിൽ നിന്ന് വീട് ഒഴിപ്പിക്കൽ നേരിടുന്നു. അതും ഒരിക്കൽ എന്നോടൊപ്പം ഒരു കുടുംബം സൃഷ്ടിക്കാൻ ഒപ്പം നിന്ന ആളുടെ നിർദേശപ്രകാരം. ഞാൻ പണം കണ്ടു കണ്ണുമഞ്ഞളിച്ചവൾ എന്ന് ആരോപിക്കപ്പെടുന്നു. എപ്പോഴെങ്കിലും സത്യമായിരുന്നെങ്കിൽ വളരെ മുമ്പുതന്നെ ഞാൻ എന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.
പക്ഷെ ഞാൻ കണക്കുകൂട്ടലിന് പകരം സ്നേഹം തിരഞ്ഞെടുത്തു. ഇടപാടിന് പകരം വിശ്വാസം. അതാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ നൽകിയ സ്നേഹത്തിൽ എനിക്ക് ഖേദമില്ല. പക്ഷെ ആ സ്നേഹം ബലഹീനതയായി മാറ്റിയെഴുതപ്പെടുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ കുട്ടികൾക്ക് പത്തും പതിനാലും വയസ്സാണ്. അവർ ഞെട്ടലല്ല സുരക്ഷ അർഹിക്കുന്നു. നിശബ്ദതയല്ല സ്ഥിരതയാണ് അവർക്ക് വേണ്ടത്.
നിയമപരമായ വ്യവസ്ഥകൾ മനസിലാക്കാൻ മാത്രം അവർക്ക് പ്രായമായിട്ടില്ല. കുട്ടികളാണ്. പക്ഷെ ഉപേക്ഷിക്കപ്പെട്ടതായുള്ള തോന്നാൻ വരാൻ തക്ക പ്രായമുണ്ട്. ഉത്തരം ലഭിക്കാത്ത ഓരോ കോളും റദ്ദാക്കിയ ഓരോ മീറ്റിംഗും എനിക്ക് വേണ്ടി ഉദ്ദേശിച്ചതും എന്നാൽ അവർ വായിക്കുന്നതുമായ ഓരോ തണുത്ത സന്ദേശവും… ഇതൊന്നും മേൽനോട്ടങ്ങളല്ല. അവ മുറിവുകളാണ്. ഇന്ന് ഞാൻ സംസാരിക്കുന്നത് ഒരു ഭാര്യയായിട്ടല്ല.
മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ഒരു അമ്മയായിട്ടാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ ഞാൻ എഴുന്നേറ്റില്ലെങ്കിൽ ഞാൻ അവരെ എന്നെന്നേക്കുമായി തോൽപ്പിക്കുന്നത് പോലെയാകും. നിങ്ങൾക്ക് സ്വർണ്ണ പട്ടണിഞ്ഞ് മുന്നോട്ട് പോകാം. നിങ്ങളുടെ പൊതുജീവിതത്തിലെ റോളുകൾ നിങ്ങൾക്ക് മാറ്റിസ്ഥാപിക്കാൻ കഴിയും. പക്ഷെ നിങ്ങൾക്ക് സത്യം മാറ്റിയെഴുതാൻ കഴിയില്ല. അച്ഛൻ വെറുമൊരു പദവിയല്ല. അതൊരു ഉത്തരവാദിത്തമാണ്.
ഞങ്ങളുടെ കഥയിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരോട്… കുട്ടികളുടെ കണ്ണുനീർ കണ്ണുകൾക്ക് കാണാൻ കഴിയാത്ത സ്ഥലങ്ങളിൽ പ്രതിധ്വനിക്കും. നിങ്ങൾക്ക് എന്റെ വാക്കുകളിൽ നിന്ന് രക്ഷപ്പെടാം. പക്ഷെ പ്രപഞ്ചം നിശബ്ദതയിൽ ഓർമ്മിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ജിജ്ഞാസുക്കളായ മനസുകൾക്കും സ്വയം പ്രഖ്യാപിത അഭ്യുദയകാംഷികൾക്കും ഞാനും നിയമവും മറ്റൊരു വിധത്തിൽ തീരുമാനിക്കുന്നതുവരെ എന്റെ ഇൻസ്റ്റാഗ്രാം നാമം ആരതി രവി തന്നെയായിരിക്കും.
ബഹുമാനപ്പെട്ട മാധ്യമങ്ങളോട്… നിയമനടപടികൾ അവസാനിക്കുന്നതുവരെ എന്നെ മുൻ ഭാര്യ എന്ന് വിളിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. ഇത് പ്രതികാരമല്ല. പോരാടാനല്ല. സംരക്ഷിക്കാനാണ്. ഞാൻ കരയുന്നില്ല. നിലവിളിക്കാറില്ല കാരണം ഇപ്പോഴും നിങ്ങളെ അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആൺകുട്ടികൾക്ക് വേണ്ടി എനിക്ക് തലയുയർത്തി നിൽക്കണം. അവർക്ക് വേണ്ടി ഞാൻ ഒരിക്കലും പിന്മാറില്ലെന്നുമാണ് ആരതി സോഷ്യൽമീഡിയയിൽ കുറിച്ചത്. നിരവധി പേരാണ് ആരതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.