മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതാണ്;മാളവിക പറയുന്നത്!

കറുത്ത പക്ഷികൾ എന്ന മമ്മൂട്ടി ചിത്രത്തിൽ മമ്മൂട്ടിയെ പോലെ തന്നെ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയ താരമായിരുന്നു മല്ലിക എന്ന കുട്ടിയെ മാളവികയുടേത്.മാളവികയുടെ ആദ്യ ചിത്രമായിരുന്നു കറുത്ത പക്ഷികള്‍ളിലൂടെ ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ മാളവിക നായര്‍ ഇന്ന് നായികനിരയിലേക്ക് എത്തികഴിഞ്ഞു. ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍ തനിക്ക് തോന്നിയ പ്ലസ് പോയിന്റ് എന്തെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക.

‘മമ്മൂക്ക നല്ല ഫ്രണ്ട്ലിയാണ്. അദ്ദേഹം സെറ്റിലൊക്കെ ഭയങ്കര കംഫര്‍ട്ടബിളാണ്. നമുക്ക് പേടിയുണ്ടാകും. അത് മാറ്റി സൗഹൃദ അന്തരീക്ഷം ക്രിയേറ്റു ചെയ്യുകയെന്നതാണ് മമ്മൂക്കയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അദ്ദേഹത്തിന്റ് അഭിനയം ഭയങ്കര നാച്ചുറലാണ്. അത് സ്വന്തം അഭിനയത്തിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്.’ കൗമുദിയുമായുള്ള അഭിമുഖത്തില്‍ മാളവിക പറഞ്ഞു.

കറുത്ത പക്ഷികളിലെ അഭിനയത്തിന് 2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം മാളവികയെ തേടിയെത്തിയിരുന്നു. ഊമക്കുയില്‍ പാടുമ്പോള്‍ (2012) എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രമായ റീമയെ അവതരിപ്പിച്ചാണ് രണ്ടാം തവണ മാളവിക സംസ്ഥാനപുരസ്‌കാരം നേടിയത്.ണ്ട് തവണ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വന്തമാക്കിയ മാളവിക രണ്ട് ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്.

malavika about mammootty

Vyshnavi Raj Raj :