ഭയങ്കര ക്യൂട്ട് ആണ്, ദുല്‍ഖറിനൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യണം; തുറന്ന് പറഞ്ഞ് മാളവിക ജയറാം

നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സിനിമയിലെത്തിയില്ലെങ്കിലും ജയറാമിന്റെ മകള്‍ മാളവിക ജയറാമിനും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാനൊപ്പം റൊമാന്റിക് സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറയുകയാണ് മാളവിക ജയറാം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ജയറാം ഇതേ കുറിച്ച് പറഞ്ഞത്. തന്റെ മറ്റ് സുഹൃത്തുക്കളായ നടിമാരെക്കുറിച്ചും നടന്മാരെക്കുറിച്ചും മാളവിക അഭിമുഖത്തില്‍ സംസാരിച്ചു.

‘പണ്ട് പരിചയപ്പെട്ടതാ, ഭയങ്കര ക്ലോസ് ആയിട്ടൊന്നും അറിയില്ല. പക്ഷെ ഭയങ്കര ക്യൂട്ട് ആണ്. ഞാന്‍ എല്ലായിടത്തും പറഞ്ഞിട്ടുണ്ട് എനിക്ക് എന്നെങ്കിലും ഒരിക്കല്‍ ഒരു റൊമാന്റിക് സിനിമ മുഴുവനായി കൂടെ ചെയ്യണമെന്ന്. എനിക്ക് കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുള്ള നടന്മാരില്‍ ഒരാളാണ് ദുല്‍ഖര്‍’ എന്ന് മാളവിക പറഞ്ഞു.

‘ഇന്റര്‍വ്യൂസില്‍ കാണുന്ന പോലെയുള്ള ഒരാളല്ല തന്റെ അറിവില്‍ ഒരുപാട് ലയേഴ്‌സ് ഉള്ള ഒരാളാണെന്നും അടുത്തറിയാന്‍ ഒരു അവസരം കിട്ടുകയാണെങ്കില്‍ മനസിലാവും ആളൊരു അടിപൊളിയാണെന്നുമാണ് ഫഹദ് ഫാസിലിനെപ്പറ്റി മാളവിക പറഞ്ഞത്. ഭയങ്കര ഫണ്‍ ആണ്. ഇന്റര്‍വ്യൂസിലൊക്കെ കുറച്ചൊക്കെ സൈലന്റ് ആയി സംസാരിക്കും. ആള്‍ നമ്മളെയൊക്കെ കളിയാക്കുന്ന ഒരു ടൈപ്പ് ആണെന്നും മാളവിക പറഞ്ഞത്.

എന്നാല്‍ പ്രണവിനെ ഫില്‍റ്റര്‍ ഇല്ലാത്തൊരാളായിട്ടാണ് തനിക്കു തോന്നിയതെന്ന് മാളവിക പറയുന്നു. ‘ചെന്നൈയില്‍ താമസിച്ചിരുന്നപ്പോഴുള്ള പരിചയമാണ്. നമ്മളൊക്കെ വളര്‍ന്നതിനുശേഷം നേരിട്ട് കണ്ടിട്ടില്ല. സിനിമയിലൊക്കെ വന്നതിനു ശേഷം ഞാന്‍ കണ്ടിട്ടില്ല. അപ്പു ഒരു ഫില്‍റ്റര്‍ ഇല്ലാത്ത ഒരാളാണ്. ഇതിലും നല്ലത് അവന്‍ അര്‍ഹിക്കുന്നുണ്ട് എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :