നടന്‍ ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക ജയറാമിന്റെ വിവാഹം മേയ് മാസത്തിലായിരുന്നു. ?ഗുരുവായൂരില്‍ വെച്ച് വളരെ ലളിതമായിട്ടാണ് നടന്നത്. എന്നാല്‍ ആര്‍ഭാടം നിറഞ്ഞതായിരുന്നു വിവാഹ സല്‍ക്കാരം. പാലക്കാട് സ്വദേശിയായ നവനീത് ?ഗിരീഷ് ആണ് മാളവികയുടെ ഭര്‍ത്താവ്. ദിവസങ്ങളോളം ഇവരുടെ വിവാഹാഘോഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്.
അതേസമയം ഇപ്പോഴിതാ പാർവതിയുടെ പിറന്നാൾ ദിനത്തിൽ കാളിദാസും മാളവികയുടെയും ആശംസകളാണ് ചർച്ചയാകുന്നത്. പാർവതി കുഞ്ഞായ കാളിദാസിനെയും എടുത്ത് നിൽക്കുന്ന ഫോട്ടായാണ് കാളിദാസ് പങ്കുവെച്ചത്. പെൺകുട്ടിയുടെ വേഷത്തിലാണ് ചിത്രത്തിൽ കാളിദാസിനെ കാണുന്നത്.
എന്നാൽ ഏറെ വെെകാരികമായ വരികളോടെയാണ് മാളവിക അമ്മയ്ക്ക് പിറന്നാൾ ആശംസ നേർന്നത്. ”നീ വളർന്ന ശേഷം എന്നെ അത്രയധികം ആവശ്യമില്ലാത്ത ഒരു ദിവസം വരുമെന്ന് നിങ്ങളെന്നോട് പറയാറുണ്ടായിരുന്നു. ഞാൻ വളർന്നു എന്നത് സത്യമാണ്. പക്ഷെ നിങ്ങൾ പറഞ്ഞത് തെറ്റാണ്. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും എനിക്കിപ്പോഴും നിങ്ങളെ വേണം” – മാളവിക കുറിച്ചു.