മലയാളത്തിലെ ആദ്യ ഡയറക്ട് ഓടിടി റിലീസെത്തിയ ചിത്രമാണ് സൂഫിയും സുജാതയും. ആമസോൺ പ്രൈമിൽ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഇപ്പോഴിതാ ചിത്രത്തിന് പുതിയൊരു ഖ്യാതി കൂടി കിട്ടിയിരിക്കുകയാണ്. ഓടിടി റിലീസുകളിൽ ഏറെ പേർ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ആദ്യ സ്ഥാനത്ത് ആര്യയും രണ്ടാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആൻ്റ് ഹിസ് ലീലയുമാണ്. ചിത്രത്തിൻ്റെ പുത്തൻ റെക്കോർഡ് നടൻ ജയസൂര്യയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം നരണിപ്പുഴ ഷാനവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദിഥി റാവുവാണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.