
അർജുൻ കപൂറുമായുള്ള പ്രണയ വർത്തകളിലാണ് മലൈക അറോറ സ്ഥിരമായി ഇടം പിടിക്കാറുള്ളത്. സോഷ്യല്‍മീഡിയയില്‍ സജീവമായ ബോളിവുഡ് താരം കൂടിയാണ് മലൈക അറോറ. പലപ്പോഴും ട്രോളന്മാരുടെ ഇരയാകാറുമുണ്ട് മലൈക.
എന്നാല്‍ അതൊന്നും തന്നെ മലൈകയെ ബാധിക്കാറില്ല. ഇപ്പോളിതാ തന്റെ കിടിലന്‍ ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പരിഹസിക്കുന്നവര്‍ക്ക് താക്കീത് നല്‍കിയിരിക്കുകയാണ് മലൈക.
മലൈകയുടെ പ്രായത്തെ കളിയാക്കുന്നവർക്കെതിരെയാണ് മലൈകയുടെ പോസ്റ്റ്.
46 വയസ്സുണ്ട് മലൈക അറോറയ്ക്ക്. സന്തോഷവതിയായിരിക്കുക എന്നത് ഒരു തെരഞ്ഞെടുപ്പാണ്. താന്‍ തെരഞ്ഞെടുക്കുന്നത് സന്തോഷമാണ്. നിങ്ങളുടെ അഭിപ്രായവും നെഗറ്റീവിറ്റിയും നിങ്ങളുടെ കയ്യില്‍ തന്നെ വെച്ചേക്കു എന്നാണ് മലൈകയുടെ മുന്നറിയിപ്പ്.

malaika arora instagram post