ഒത്തിരി ഇഷ്ടമായിരുന്നു, ഒരിക്കൽ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല…ആ സെലിബ്രിറ്റിയിൽ നിന്നും പബ്ലിക്കായി മോശം അനുഭവം ഉണ്ടായി; അമൃതയുടെ വെളിപ്പെടുത്തൽ

കുടുംബവിളക്ക് സീരിയലിലൂടെ ആരാധകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുന്നാണ് താരം സീരിയലിൽ നിന്നും മാറിയത്. കുടുംബവിളക്കിൽ നിന്ന് മാറിയിട്ടും നടിയെ ശീതൾ എന്ന പേരിലാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്, അമൃതയുടെ ഒരു പഴയ അഭിമുഖമാണ്. പബ്ലിക്കായി ഒരു സ്ത്രീയിൽ നിന്ന് വഴക്ക് കേട്ടതിനെ കുറിച്ചാണ് താരം പറയുന്നത്. ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യം പബ്ലിക്കായി വഴക്ക് പറഞ്ഞുവെങ്കിലും പിന്നീട് നല്ലത് പോലെ സംസാരിച്ചുവെന്നും അമൃത പറയുന്നു.

ഇതിനോടൊപ്പം തന്നെ ഒരു പ്രമുഖ താരത്തിൽ നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ചും അമൃത വെളിപ്പെടുത്തുന്നുണ്ട്. നടിയുടെ പേര് പറയാതെയാണ് സംഭവം വെളിപ്പെടുത്തിയത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെയാണ്:

” അടുത്ത കാലത്താണ് ഈ സംഭവം ഉണ്ടായത്. മാളിൽ വച്ച് ഒരു ആന്റി പെൺകുട്ടികൾക്ക് ഇത്രയും അഹങ്കാരം പാടില്ല എന്ന് പറഞ്ഞ് കൊണ്ട് ഒരു കാരണവും ഇല്ലാതെ വഴക്കു പറയുകയായിരുന്നു. കുറച്ച് ആളുകളൊക്കെ അവിടെയുണ്ടായിരുന്നു. മാസ്ക്ക് ധരിച്ച എന്നെ എങ്ങനെയാണ് ആന്റി തിരിച്ചറിഞ്ഞതെന്ന് എനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലെന്നും അമൃത പറയുന്നു. തന്നെ ഇഷ്ടമല്ലെന്ന് ഇവർ എല്ലാവരുടേയും മുന്നിൽ വെച്ച് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് ചെറുതായി വിഷമം വന്നുവെന്നും അമൃത പറയുന്നു . ആന്റിക്കൊപ്പം അവരുടെ മക്കളൊക്കെ ഉണ്ടയിരുന്നു. അവർ ക്യാരക്ടറാണെന്നൊക്കെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. പിന്നീട് ചിരിച്ചൊക്കെ സംസാരിച്ചെന്നും താരം പറയുന്നു. ശീതൾ നല്ല കുട്ടിയായപ്പോൾ മികച്ച കമന്റുകൾ കിട്ടിയെന്നും അമൃത പറയുന്നു.

പിന്നീട് ഒരു സെലിബ്രിറ്റിയിൽ നിന്നും പബ്ലിക്കായി മോശം അനുഭവം ഉണ്ടായെന്നും അമൃത പറയുന്നു. തിരുവനന്തപുരത്ത് വെച്ച് നടന്ന ഒരു ചടങ്ങിലായിരുന്നു സംഭവം. ആ താരത്തെ ഭയങ്കര ഇഷ്ടമായിരുന്നു . എന്നാൽ അവരോട് ഓടിച്ചെന്ന് മിണ്ടിയപ്പോൾ മൈന്റ് പോലും ചെയ്തില്ല. അത് എനിക്ക് വലിയ സങ്കടമായെന്നും അമൃത പറയുന്നു. പിന്നീട് ഒരു ഫോട്ടോ എടുത്തതിന് ശേഷം അവിടെ നിന്ന് പതുക്കെ പോയെന്നും അമൃത അഭിമുഖത്തിൽ പറഞ്ഞു .

Noora T Noora T :