എന്റെ ഭർത്താവിന്റെ സ്നേഹത്തിൽ ഇപ്പോൾ എനിക്ക് വിശ്വാസമില്ല. അതിനാൽ ഞാൻ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാൻ പോവുകയാണ് ; നാടകം കണ്ട സ്ത്രീ പറഞ്ഞ വാക്കുകളെ കുറിച്ച് മാലാ പാർവതി

മലയാള സിനിമയിൽ വളരെക്കാലമായി നടിയും ആക്ടിവിസ്റ്റുമായി തിളങ്ങിനിൽക്കുന്ന താരമാണ് മാലാ പാർവതി. ‌അഭിനയത്തിന് പുറമെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും മാലാ പാർവതിയുടെ സാന്നിധ്യം സജീവമാണ്. സാമൂഹിക വിഷയങ്ങളിലും തന്റേതായ അഭിപ്രായങ്ങൾ സംസാരിച്ച് ശ്രദ്ധ നേടാറുമുണ്ട് താരം. സ്ത്രീകൾക്കിടയിൽ ശക്തമായി നിൽക്കുന്നതുകൊണ്ടുതന്നെ ഫെമിനിസ്റ്റ് എന്ന ബഹുമതിയും മാലാ പാര്വതിയ്ക്കുണ്ട് . നാടകാഭിനയത്തിലൂടെയാണ് സിനിമയിലേക്കുള്ള മാലാപാർവതിയുടെ പ്രവേശനം.

വിദേശ രാജ്യങ്ങളിലടക്കം മാലാ പാർവതിയും സംഘവും നാടകങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ഓൾ സെയിന്റ്‌സ് കോളജ്, വിമൻസ് കോളേജ്, കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസ്, തിരുവന്തപുരം ലോ കോളജ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് മാലാ പാർവതി വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സൈക്കോളജിയിൽ എംഫില്ലും കരസ്ഥമാക്കിയിട്ടുണ്ട്. സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്നതിനിടയിലാണ് ടെലിവിഷൻ അവതാരകയാവുന്നത്. ദൂരദർശൻ, ഏഷ്യാനെറ്റ്, സൂര്യ ടിവി, കൈരളി തുടങ്ങി മലയാളത്തിലെ നിരവധി ചാനലുകളിൽ അവതാരകയായി മാലാ പാർവതി പ്രവർത്തിച്ചിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിൽ ഒരു ആക്ടിവിസ്റ്റായിട്ടാണ് സിനിമാഭിനയം തുടങ്ങിയത്. പിന്നീട് നിരവധി ചിതങ്ങളിൽ മിന്നും പ്രകടനം കാഴ്ചവെച്ചു . നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, മുന്നറിയിപ്പ്, ഗോദ, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഏറ്റവും പുതിയതായി പുറത്തിറങ്ങിയ മാലാ പാർവതിയുടെ സിനിമ മാലിക്കാണ്. നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ സഞ്ചരിപ്പോൾ ഉണ്ടായ രസകരമായ ഒരു സംഭവം പറയുന്ന മാലാ പാർവതിയുടെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുകയാണ്. ഒരു ടിവി ചാനലിന് വേണ്ടി നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾ നീണ്ട സിനിമാഭിനയ ജീവിതത്തെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചും മാലാ പാർവതി വിവരിക്കുന്നത്. ഒരിക്കൽ വിദേശരാജ്യത്ത് നാടകം അവതരിപ്പിക്കുമ്പോൾ അതുകൊണ്ട് ഒരു ഓസ്ട്രേലിയക്കാരിയായ സ്ത്രീ ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ച സംഭവം ഉണ്ടായതിനെ കുറിച്ചാണ് മാലാ പാർവതി സംസാരിച്ചത്.

മാല പാർവതിയുടെ വാക്കുകൾ വായിക്കാം… ‘ഞങ്ങളുടെ പ്രദർശനം നടക്കുമ്പോഴെല്ലാം കാണാൻ ഓസ്ട്രേലിയക്കാരിയായ സ്ത്രീ എത്തുമായിരുന്നു. നാല് തവണയോളം അവർ വന്ന് ഞങ്ങളുടെ നാടകം കണ്ടു. ഇം​ഗ്ലീഷ് സബ്ടൈറ്റിൽ ഉണ്ടായിരുന്നതിനാൽ നാടകം ആസ്വദിക്കാൻ നിരവധി പാശ്ചാത്യർ എത്തിയിരുന്നു. അങ്ങനെ നാടകത്തിന്റെ അവസാന ദിവസം ആ ഓസ്ട്രേലിയക്കാരി ഞങ്ങളെ സമീപിച്ച് നാടകത്തെ പുകഴ്ത്തി സംസാരിച്ചു. നിങ്ങളുടെ നാടകത്തിൽ നിന്നും സ്നേഹത്തെ കുറിച്ചും മറ്റും ഞാൻ ഒരുപാട് കാര്യങ്ങൾ മനസിലാക്കി. എന്റെ ഭർത്താവിന്റെ സ്നേഹത്തിൽ ഇപ്പോൾ എനിക്ക് വിശ്വാസമില്ല. അതിനാൽ ഞാൻ അദ്ദേഹവുമായുള്ള ബന്ധം വേർപിരിയാൻ പോവുകയാണ്. എന്നായിരുന്നു അവർ പറഞ്ഞത്’ ഓസ്ട്രേലിയക്കാരിയുടെ വാക്കുകൾ കേട്ട മറ്റ് അഭിനേതാക്കളും താനും ആശ്ചര്യപ്പെട്ട് നിന്നുവെന്നും ചെറുചിരിയോടെ മാലാ പാർവതി പറയുന്നു.

കൂടാതെ തെലുങ്ക് സിനിമകളിൽ അഭിനയിക്കാൻ ചെന്നപ്പോഴുളള അനുഭവങ്ങളെ കുറിച്ചും മാലാ പാർവതി പറയുന്നുണ്ട്. . മലയാള സിനിമയെ അപേക്ഷിച്ച് തെലുങ്ക് സിനിമ കൂടുതൽ പ്രൊഫഷണലാണെന്നാണ് മാലാ പാർവതി പറയുന്നത്. തെലുങ്ക് വശമില്ലാത്തതിനാൽ പലപ്പോഴും ഡയലോ​ഗുകൾ മനപാഠമാക്കാനും കൃത്യമായി ഉച്ചരിക്കാനും പാടുപെട്ടിരുന്നുവെന്നും മാലാ പാർവതി പറയുന്നു. ടക്ക് ജ​ഗദീഷ് എന്ന നാനി ചിത്രത്തിലും താപ്സി പന്നു ചിത്രം ​ഗെയിം ഓവറിലുമെല്ലാം സുപ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട് മാലാ പാർവതി. ഭീഷ്മപർവം, സല്യൂട്ട് തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള മാലാ പാർവതി സിനിമകൾ. അടുത്തിടെ റിലീസ് ചെയ്തതിൽ അനു​ഗ്രഹീതൻ ആന്റണിയിലെയും, ആൻ​ഡ്രോയിഡ് കുഞ്ഞപ്പനിലേയും മാലാ പാർവതി കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

about mala paravathi

Safana Safu :