ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോ​ഗമുണ്ട്, ക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല; മാലാ പാർവതി

പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോ​ഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോ​ഗമുണ്ട്. പക്ഷേ അത് എല്ലായ്പ്പോഴും നമുക്ക് കാണാൻ കഴിയില്ല. നമ്മൾ കഥകൾ കേട്ടിട്ടുണ്ട്. പക്ഷേ അത് ഒരിക്കലും പരസ്യമായി ആരും ചെയ്യാറില്ല, പ്രത്യേകിച്ച് മുതിർന്ന താരങ്ങളുടെ മുന്നിൽ.

ഫ്ലാറ്റുകൾ പോലെയുള്ള സ്ഥലങ്ങളിലാണ് ശരിക്കും ഇത് തുടങ്ങുന്നത്. ചില ചെറുപ്പക്കാർ പെട്ടെന്ന് മാറുന്നതും, താടി വളർത്തുന്നതും, പുതിയ ആറ്റിറ്റ്യൂഡ് ഉണ്ടാക്കുന്നതുമൊക്കെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നും മാല പാർവതി പറഞ്ഞു. അതോടൊപ്പം ഹേമ കമ്മിറ്റിയിൽ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചതിനേക്കുറിച്ചു മാല പാർവതി സംസാരിച്ചു.

ഹേമ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും വളരെ സൗഹൃദാപരമായാണ് എന്നോട് ഇടപ്പെട്ടത്. എന്റെ അനുഭവങ്ങൾ തുറന്നു പറയണമെന്ന് അവർ ആവശ്യപ്പെട്ടു. ഞാൻ തുറന്നു സംസാരിക്കുന്ന ഒരാളായതിനാൽ, ഇൻഡസ്ട്രിയിൽ ഞാൻ കേട്ടിട്ടുള്ള എനിക്കറിയാവുന്ന കാര്യങ്ങൾ അവരോട് പറഞ്ഞു.

ഒരു തമിഴ് നടി നേരിട്ട ദുരനുഭവവും ഞാൻ പങ്കുവെച്ചിരുന്നു. എസ്‌ഐടി രൂപീകരിച്ചപ്പോൾ അവർ അതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഞാൻ ആ നടിയെ വിളിച്ച് ഇക്കാര്യം പറഞ്ഞു. പക്ഷേ അതിൽ അവർക്ക് വളരെ അസ്വസ്ഥതയുണ്ടായിരുന്നു. കാരണം എന്നോട് പങ്കുവച്ച ഒരു കാര്യം ഞാൻ മറ്റൊരിടത്ത് പറഞ്ഞതിൽ അവർക്ക് ബുദ്ധിമുട്ടുണ്ടായി. അതിൽ നിന്ന് അവരെ ഒഴിവാക്കണമെന്ന് അവർക്കുണ്ടായിരുന്നു.

പക്ഷേ എസ്ഐടി അത് മുന്നോട്ട് കൊണ്ടുപോകാനും അവരെ ചോദ്യം ചെയ്യുന്നതിലേക്കുമൊക്കെ കാര്യങ്ങൾ എത്തി. അത് എന്നെ കുഴപ്പത്തിലാക്കി. അപ്പോഴാണ് സുപ്രീം കോടതിയെ സമീപിക്കാനുള്ള നിയമോപദേശം എനിക്ക് ലഭിച്ചത്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ വഴി തിരിച്ചുവിടുക എന്നതായിരുന്നില്ല അതിന്റെ ഉദ്ദേശ്യം. ശരിയായ ഒരു കാര്യം ചെയ്യുമ്പോൾ ഒരാളുടെ ഐഡന്റിറ്റി സംരക്ഷിക്കണമെന്ന് എനിക്ക് തോന്നി.

പ്രശ്നം എന്താണെന്ന് വച്ചാൽ, ഞാൻ വളരെ സത്യസന്ധമായി സംസാരിക്കുകയും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ്. ഇപ്പോൾ വിൻസിയുടെ കാര്യത്തിൽ പോലും, ലൈം ​ഗികാതിക്രമം ഒരു തമാശയായി കാണണമെന്ന് ഞാൻ പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതൊക്കെ വളരെ വേദനാജനകമാണ്.

ഞാൻ അങ്ങനെ ചിന്തിക്കുമോ? ഷൈന്റെ കാര്യത്തിൽ തന്നെ അപമര്യാദയായി അദ്ദേഹം സംസാരിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ നടപടി അദ്ദേഹം നേരിടേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു, പക്ഷേ ആ ഭാഗം അഭിമുഖത്തിൽ കാണിച്ചില്ല. അവർ സെല്ക്ട് ചെയ്യുന്ന ക്ലിപ്പുകൾ മാത്രമേ പുറത്തുവിടൂ, അത് വളരെ പേടിപ്പെടുത്തുന്നതാണ്. ആരെങ്കിലും നമ്മളെ ടാ​ർ​ഗറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അത് ചെയ്യും. അതുകൊണ്ടാണ് ഞാൻ ഇതിൽ ശ്രദ്ധാ കേന്ദ്രമായതെന്ന് എനിക്ക് തോന്നുന്നുവെന്നും മാല പാർവതി പറഞ്ഞു.

കഴിഞ്ഞ കുറച്ച് നാളുകളായി നീതിക്കു നിരക്കാത്ത അഭിപ്രായങ്ങൾ പറഞ്ഞ് വിവാദമുണ്ടാക്കുക മാലാ പാർവതിയുടെ സ്ഥിരം പ്രവണതായി മാറിയിട്ടുണ്ടെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞത്. അതിൽ പുതിയ വിവാദമാണ് ഷൈൻ ടോം ചാക്കോയുടെ ല ഹരികേസ്. ഷൈനിനെ വെള്ളപൂശാൻ നടത്തിയ ശ്രമം ചക്കിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയായി.

ഇക്കാര്യത്തിൽ അവരുടെ അഭിപ്രായം ഷൈനിനും ഗുണം ചെയ്തില്ല, അവർക്കും അപമാനമുണ്ടാകാൻ കാരണമായി. ഷൈൻ ല ഹരി ഉപയോഗിച്ച് വിൻസിയോട് അപമര്യാദയായി പെരുമാറിയ വിഷയം ഇവർ നിസാരവത്കരിച്ചു. ഷൈൻ അച്ചടക്കമുളള നടനാണ്, ബ്ലൗസ് ഒന്നു ശരിയാക്കാൻ ഞാൻ കൂടെ വരട്ടെ എന്ന ചോദ്യം ഇത്ര വലിയ പ്രശ്നമാക്കണോ എന്നായിരുന്നു മാലാ പാർവതിയുടെ നിലപാട്.

ഒരു തമിഴ് സിനിമയിൽ നടനിൽ നിന്നുമുണ്ടായ ദുരനുഭവം മൂലം ഒരുപാട് കരഞ്ഞ ആളാണ് ഇവർ. ഇതുപോലെ വിൻ സിയും രാത്രിമുഴുവൻ കരഞ്ഞ് തീർത്തിട്ട് പിറ്റേന്നുവന്ന് മിണ്ടാതെ വന്ന് അഭിനയിച്ചിട്ടു പോകണോ എന്നാണോ പാർവതി ഉദ്ദേശിച്ചതെന്ന് അറിയില്ല, ഇതാണ് മാലാ‍ പാർ‍വതിയുടെ സ്ത്രീപക്ഷ നിലപാടെന്നും അറിയില്ല.

Vijayasree Vijayasree :