ഇപ്പോൾ കടന്നു പോകുന്നത് വളരെ മോശം സാഹചര്യത്തിലൂടെ; സിനിമയുടെ അണിയറപ്രവര്‍ത്തകരില്‍ നിന്നും അപമാനം; വൈറലായി മാലപാർവ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ടെലിവിഷൻ അവതാരകയിൽ നിന്ന് നടിയായി മാറിയ താരമാണ് മലയാളികളുടെ പ്രിയ നടി മാല പാർവ്വതി . മലയാള സിനിമയിൽ മികച്ച ജീവനുള്ള വേഷങ്ങളിലൂടെ സുപരിചിതയാണ് മാല . ഈ അടുത്തിടെ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും താരത്തിന് മികച്ച വേഷമാണ് ലഭിച്ചത്. നടിയെന്നതിനു പുറമേ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തക കൂടിയാണ് താരം .അതുപോലെ തന്നെ ജീവിതത്തിൽ വ്യക്തമായ നിലപാടുകളും പുലർത്തുന്ന വ്യക്തികൂടിയാണ് നടി .സിനിമയിലെന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എന്നാലിപ്പോൾ മാല പാര്‍വതി തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച്‌ രണ്ടു കുറിപ്പുകളാണ് ഇപ്പോൾ ചർച്ച വിഷയം.

‘ഒരു സിനിമയില്‍ അഭിനയിക്കുന്നതിന്റെ പേരില്‍,​ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് നേരിടേണ്ടി വരുന്ന അപമാനങ്ങള്‍’- ഇങ്ങനെയാണ് ആദ്യത്തെ പോസ്റ്റ്. ഇതിന് തൊട്ടുപിന്നാലെ താരം മറ്റൊരു പോസ്റ്റ് കൂടി എഴുതി. എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി, വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്, അതെന്താണെന്ന് പിന്നീട് അറിയിക്കാമെന്നുമാണ് രണ്ടാമത്തെ പോസ്റ്റ്.

പോസ്റ്റിന് താഴെ സംഭവത്തെപ്പറ്റി അന്വേഷിച്ച്‌ നിരവിധ പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മാല പാര്‍വതിക്ക് പിന്തുണ അര്‍പ്പിച്ചും ആരാധകര്‍ രംഗത്തെത്തി. നിങ്ങളൊക്കെ കാണിച്ചുകൊടുത്ത കരുത്തിന്റെ പിന്‍ബലത്തിലാണ് ഇന്ന് ഒരു തലമുറ ധൈര്യപൂര്‍വ്വം ആ മേഖലയിലേക്ക് കടന്നു വരുന്നത്. തളര്‍ന്നു പോകരുതെന്നും ചിലര്‍ പറയുകയാണ് എന്തായാലൂം ഈ രണ്ട് പോസ്റ്റുകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് .

mala parvathi- facebook post- viral

Noora T Noora T :