സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ആഷിഖ് അബുവിനെ പിന്തുണച്ച് നടി മാലാ പാർവതി!

കരുണ സംഗീത ദിശമായി ബന്ധപ്പെട്ട് വിവാദങ്ങൾ കടുക്കുകയാണ്.ഇപ്പോളിതാ സംവിധായകൻ ആഷിഖ് അബുവിനെ പിന്തുണച്ച് നടി മാലാ പാർവതി രംഗത്തെത്തിയിരിക്കുകയാണ്.ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് താരം പറയുന്നു. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

മാല പാർവതിയുടെ കുറിപ്പ് ആഷിക് അബു പ്രതിനിധാനം ചെയ്യുന്ന ചിന്തകളും, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും,അവർക്കു സമൂഹത്തിലുള്ള സ്വാധീനവും സംഘ ശക്തികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അതിനപ്പുറം ഈ വിവാദത്തിനു ഒരു അർഥവുമില്ല. പ്രത്യേകിച്ച്, പണം ഇടപാടിൽ തരികിട കാണിച്ചു എന്ന് ആഷിഖിനെ ദൂരെ നിന്ന് അറിയുന്നവർ പോലും വിശ്വസിക്കില്ല. സന്ദീപ് വാരിയർ പറയുന്നത് മനസിലാക്കാം ഈ ഹൈബിക്ക് എന്താ പ്രശ്നം? ഈ സ്വാധീനം ഇങ്ങനെ പോയാൽ പറ്റില്ല അല്ലെ? എല്ലാ ഫാസ്‌സിറ്റ് പ്രസ്ഥാനങ്ങൾക്കും ഈ കൂട്ടായ്മ ഒരു പാരയാണെന്ന തിരിച്ചറിവാകും.’

കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കുന്നതിനായി സംഗീത നിശ നടത്തിയിട്ടും പണം സർക്കാരിന് കൈമാറാത്തത് വിവാദങ്ങൾക്ക് വഴിവച്ചിരിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ 6,22,000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ രേഖ സംവിധായകൻ ആഷിഖ് അബു പുറത്തുവിട്ടിരുന്നു. എന്നാൽ,​ ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതിയുമായി ബന്ധപ്പെട്ട് ആഷിഖ് അബുവിനു നേരെ വിമർശനവുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് നടൻ ഹരീഷ് പേരടിയും ആഷിഖ് അബുവിനെ പിന്തുണച്ചിരുന്നു.

mala parvathi about ashiq abu

Vyshnavi Raj Raj :