അപ്രതീക്ഷ കൂടിക്കാഴ്ച; വന്ദേ ഭാരതില്‍ സുരേഷ് ഗോപിയ്ക്കും ശൈലജ ടീച്ചര്‍ക്കുമൊപ്പമുള്ള ചിത്രവുമായി മേജര്‍ രവി

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന്‍ സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റത്. ഇപ്പോഴിതാ സുരേഷ് ഗോപിയ്ക്കും മുന്‍ മന്ത്രി കെ.കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. വന്ദേ ഭാരതിലെ യാത്രയ്ക്കിടയിലാണ് ഈ അപ്രതീക്ഷിത കൂടിക്കാഴ്ച..

‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജിയുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതില്‍. ഒരു വലിയ ആലിംഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ.കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷം ഇഷ്ടപ്പെട്ടു. ജയ് ഹിന്ദ്’ എന്നാണ് മേജര്‍ രവി ഇവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

അതേസമയം, 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശെഷം മേജര്‍ രവി വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ്. ഓപ്പറേഷന്‍ റാഹത്ത് എന്ന സിനിമയിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായകന്റെ കുപ്പായമിടുന്നത്.

തെക്ക് നിന്നും ഒരു ഇന്ത്യന്‍ ചിത്രം എന്ന ടാഗ്ലൈനോട് കൂടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. കൃഷ്ണകുമാര്‍ കെ തിരക്കത ഒരുക്കുന്ന സിനിമ നിര്‍മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്.

ബിജെപി നേതാവും പ്രശസ്ത തെന്നിന്ത്യന്‍ താരവുമായ ശരത് കുമാറാണ് സിനിമയില്‍ നായകനാകുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും സിനിമ പുറത്തിറങ്ങും.

Vijayasree Vijayasree :