ഷെയ്ൻ വിളിച്ചിട്ട് എടുത്തില്ല; കുറച്ച് അച്ചടക്കമൊക്കെയാകാം;മേജർ രവി!

കഴിഞ്ഞ ദിവസങ്ങളായിൽ വളരെ വലിയ പ്രശ്നമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്.മലയാള സിനിമയുടെ യുവ നടൻ ഷെയിൻ നിഗം ആണ് വലിയ പ്രേഷണത്തിൽ പെട്ടിട്ടുണ്ടായിരുന്നത്.ശേഷം താരത്തിന് പിന്തുണയുമായി ആരാധകരും,സിനിമ ലോകവും എത്തിയിരുന്നു.നിർമാതാവായ ജോബി ജോർജ് വധഭീഷണി മുഴക്കിയെന്ന് പറഞ്ഞാണ് താരം എത്തിയിരുന്നത്.കഴിഞ്ഞ ദിവസങ്ങളിലായിരുന്നു സംഭവം അരങ്ങേറിയത്.വെയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് പ്രശ്നം ഉണ്ടാകുന്നത്.ശേഷം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിലടക്കം ഇതൊരു ചർച്ചയായിരുന്നു.

ഒപ്പം താരസംഘടനയായ അമ്മയ്ക്ക് കത്ത് നൽകുകയും ചെയിതു.കത്തിലായിരുന്നു താരം കാര്യങ്ങൾ എല്ലാം തന്നെ എഴുതിയത്ത്.പിന്നീട സോഷ്യൽ മീഡിയയിലൂടെ ലൈവിൽ വന്ന് താരം ജോബി ജോർജിനെതിരെ രംഗത്ത് വരുകയും ചെയിതു.എന്നാൽ ഷെയിൻ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ നിഷേധിച്ചാണ് ജോബി എത്തിയത്.ഒപ്പം തന്നെ പത്രസമ്മേളനവും അതിനു മുന്നേ ഫേസ്ബുക് പോസ്റ്റിലൂടെയും വെളിപ്പെടുത്തൽ നടത്തുകയായിരുന്നു.എന്നാൽ താരത്തിന് പിന്തുണ അറിയിച്ച് ഏവരും എത്തിയിട്ടുണ്ടായിരുന്നു.ആദ്യം തന്നെ പിന്തുണയുമായി സംവിധായകൻ ശ്രീകുമാർ മേനോനുൾപ്പെടെ നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു.

അത്തരത്തിൽ പിന്തുണ നൽകിയവരുടെ കൂട്ടത്തിൽ സംവിധായകൻ മേജർ രവിയും ഉണ്ടായിരുന്നു. അന്തരിച്ച അബിയുടെ മകൻ ഷെയ്ൻ നിഗത്തെ വേദനിപ്പിക്കുന്നവ‌ർ അവൻ കഠിന പ്രയത്നത്തിലൂടെയാണ് മുന്നേറിയതെന്ന് മനസിലാക്കണമെന്നും, കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മേജർ രവി പ്രതികരിച്ചിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം നിർമ്മാതാവ് ജോബി ജോർജ് സംഭവത്തിൽ വിശദീകരണവുമായി പത്രസമ്മേളനത്തിലൂടെ രംഗത്തെത്തി. താൻ ഷെയ്‌നിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജോബി വ്യക്തമാക്കിയിരുന്നു. പത്രസമ്മേളനത്തിന് തൊട്ടുപിന്നാലെ ഷെയ്നെതിരെ ഒരൽപം വിമർശനവുമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരിക്കുകയാണ് മേജർ രവി.

‘ഷെയ്ൻ വിളിച്ചിട്ട് ഫോൺ എടുത്തില്ല. നിർമ്മാതാവായ മിസ്റ്റർ ജോബിയുടെ വാർത്തസമ്മേളനം കണ്ടു. അതിലൂടെ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള സത്യങ്ങൾ മനസിലാക്കി. ഷെയ്ൻ ഒരു പുതുമുഖം എന്ന നിലയിൽ ഞാൻ നിങ്ങളെ പിന്തുണയ്ക്കുന്നു, പക്ഷേ നിങ്ങൾ കുറച്ച് അച്ചടക്കം പാലിക്കുകയും നിങ്ങളുടെ വാക്കുകളിൽ ഉറച്ചുനിൽക്കുകയും വേണം. അതിനാൽ ദയവായി ഒരു നല്ല ആൺകുട്ടിയായി,​ നിങ്ങൾ വാക്ക് കൊടുത്തത് പോലെ ജോബിയുടെ സിനിമ പൂർത്തിയാക്കുക. അതുവഴി നിങ്ങൾക്ക് ഇതുപോലുള്ള പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയും…വാക്കുകളിൽ ഉറച്ച് നിൽക്കുക… നിങ്ങൾ പ്രതിജ്ഞാബന്ധനായിരിക്കുന്നിടത്തോളം കാലം ഞാൻ നിങ്ങളെ പിന്തുണയ്ക്കും’- മേജർ രവി കുറിച്ചു.

major ravi talk about shane nigam

Sruthi S :