ഒരു ഹെലികോപ്റ്ററിനു പകരം പത്തെണ്ണം കൊണ്ടു വന്നിരുന്നുവെങ്കില്‍…, ഗവണ്‍മെന്റിനോട് ചോദിക്കാനുള്ളത്!; ബ്രഹ്മപുരം വിഷത്തില്‍ മേജര്‍ രവി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചി നഗരം നേരിടുന്ന വലിയൊരു പ്രശ്‌നമാണ് ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടുത്തം. ഇപ്പോഴും അതിന്റെ അലയൊലികള്‍ ഒഴിഞ്ഞിട്ടില്ല. ഇിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്. സമകാലിക വിഷയത്തില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള മേജര്‍ രവി ഈ വിഷയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. മൂവീ ബ്രാന്‍ഡിനോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 

കേരളത്തില്‍ ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്‌റെ പ്രശ്‌നമുണ്ടെന്നും ഒരു ഹെലികോപ്റ്ററിനു പകരം പത്തെണ്ണം കൊണ്ടു വന്നിരുന്നുവെങ്കില്‍ തീ പെട്ടെന്ന് തന്നെ അണയ്ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ഈ ഗവണ്‍മെന്റ് ഡിസാസ്റ്റര്‍ മാനേജ്മന്റിനെ എപ്ലോയ്‌മെന്‍ഡ് ചെയ്യുന്നില്ല എന്നത് ഒരു ചോദ്യമാണ്. 

മാത്രമല്ല, ഇനിയൊരു ബ്രഹ്മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്ന മന്ത്രി എം ബി രാജേഷിന്റെ പ്രതികരണത്തോടും മേജര്‍ രവി പ്രതികരിച്ചിരുന്നു.

2018 ലെ വെള്ളപ്പൊക്കത്തിലും ഇത്തരത്തിലൊരു കര്‍മ പദ്ധതി തുടങ്ങുമെന്ന് പറഞ്ഞിരുന്നതാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മേജര്‍ രവിയുടെ പ്രതികരണത്തിന്റെ പൂര്‍ണ രൂപം കേള്‍ക്കാം; 


Vijayasree Vijayasree :