മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യ്തു. മഹാത്മാ 161-മത് അയ്യങ്കാളി ജയന്തി ആഘോഷം പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഉദ്ഘാടനം ചെയ്യ്തു.
തിരുവനന്തപുരം വെള്ളയബലം അയ്യങ്കാളി സ്വാകയറിൽ ബോധി ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ചടങ്ങിലാണ് പട്ടം സനിത്ത് അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷം ഉദ്ഘാടനം ചെയ്തത്.
ബോധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കരകുളം സത്യകുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി കമലാസനൻ ബേബി ജയരാജ്, ജഗതി അംബിക,ബിനു ,സജീന എന്നിവർ പ്രസംഗിച്ചു.