എല്ലാവരും നിന്നെ മനസ്സിലാക്കണമെന്നില്ല, ..നീ അവർക്ക് മറുപടി നൽകേണ്ടതില്ല; രവീന്ദർ ചന്ദ്രശേഖർ

തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. രവീന്ദറിന്റെ തടിയും പ്രായ കൂടുതലും എടുത്ത് നിരവധി പേരാണ് താരങ്ങൾക്കെതിരെ കടുത്ത വിമർശനവും പരിഹാസവുമായി രംഗത്ത് വന്നത്. രവീന്ദർ ചന്ദ്രശേഖറിന്റെ ശരീരഭാരമാണ് പരിഹാസത്തിന് കാരണമായത്. പണം കാണിച്ച് രവീന്ദർ മഹാലക്ഷ്മിയെ വരുതിയിലാക്കി, കോടീശ്വരനായ രവീന്ദറിന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചത് എന്നിങ്ങനെ ആക്ഷേപങ്ങൾ വന്നു.

രണ്ട് പേരുടെയും ആദ്യ വിവാഹ ബന്ധം പരാജയപ്പെട്ടതാണ്. മഹാലക്ഷ്മിക്ക് ഒരു ആദ്യ വിവാഹത്തിൽ ഒരു മകനും ഉണ്ട്. ഇതും അധിക്ഷേപങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ ഇത്തരം ട്രോളുകളെയൊന്നും രവീന്ദറോ മഹാലക്ഷ്മിയോ കാര്യമാക്കിയില്ല. പരിഹാസങ്ങളോട് രൂക്ഷമായി പ്രതികരിക്കാൻ രണ്ട് പേരും തയ്യാറായില്ല. പലപ്പോഴും ഇതിനെയൊക്കെ ചിരിച്ച് തള്ളുകയായിരുന്നു. തങ്ങളുടെ സന്തുഷ്ടകരമായ ജീവിതമാണ് വിമർശകർക്ക് മറുപടിയായി ഇവർ കാണിക്കുന്നത്.

പരസ്പരം മനസ്സിലാക്കി വിവാഹം കഴിച്ചവരാണെന്നാണ് മഹാലക്ഷ്മിയും രവീന്ദറും വ്യക്തമാക്കിയത്. രണ്ട് പേർക്കും പരസ്പരം കഴിഞ്ഞ കാലത്തെക്കുറിച്ച് അറിയാം. ഒരുമിച്ച് മുന്നോട്ട് പോവാൻ പറ്റുമെന്ന ഉറപ്പിലാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. ഭർത്താവിന്റെ വണ്ണമല്ല താൻ നോക്കിയതെന്നും ശരീര ഭാരത്തെ കളിയാക്കുന്നത് ശരിയല്ലെന്നും മഹാലക്ഷ്മി വ്യക്തമാക്കി.

വിവാഹ ശേഷം രണ്ട് പേരും തങ്ങളുടെ കരിയർ തിരക്കുകളിലാണ്. മ​ഹാലക്ഷ്മി ഇപ്പോഴും സീരിയലുകളിൽ അഭിനയിക്കുന്നുണ്ട്. രവീന്ദർ സിനിമാ നിർമാണത്തിലും ശ്രദ്ധ കൊടുക്കുന്നു. ഭാര്യക്കാെപ്പമുള്ള യാത്രകളുടെ ചിത്രങ്ങൾ ഇടയ്ക്ക് രവീന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. രവീന്ദർ പങ്കുവെച്ച ഫോട്ടോയും ക്യാപ്ഷനുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഭാ​​ഗ്യം ധീരർക്ക് അനുകൂലമാണ്. എന്റെ പ്രണയവും ജീവിതവും. എല്ലാവരും നിന്നെ മനസ്സിലാക്കണമെന്നില്ല. നീ അവർക്ക് മറുപടി നൽകേണ്ടതില്ല എന്നാണ് എന്റെ ഉപദേശം. ഞങ്ങൾ ഹാപ്പിയാണ്. കാരണം നിങ്ങൾക്കുള്ളത് പോലെ തന്നെ ജീവിതം ലളിതവും മനോഹരവുമാണ്, രവീന്ദർ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ മഹാലക്ഷ്മിയും കമന്റ് ചെയ്തു. ലവ് യു മൈ ലൈഫ്… ആ എല്ലാവരെയും എനിക്കാവശ്യമില്ല.

എനിക്ക് നിന്നെ മാത്രം മതിയെന്നാണ് മഹാലക്ഷ്മിയുടെ കമന്റ്.
രവീന്ദറിനെ വിവാഹം കഴിച്ചതിന്റെ പേരിൽ മഹാലക്ഷ്മിക്ക് നേരെ ഇപ്പോഴും അധിക്ഷേപം വരാറുണ്ട്. എന്നാൽ രവീന്ദറിന്റെ പണം കണ്ടല്ല താൻ വിവാഹത്തിന് തയ്യാറായതെന്ന് നേരത്തെ മഹാലക്ഷ്മി വ്യക്തമാക്കിയിരുന്നു. രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല. തനിക്ക് സാമ്പത്തിക ഭദ്രതയുണ്ടായിരുന്നു. മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മവിശ്വാസവും ഉണ്ടായിരുന്നെന്നും മഹാലക്ഷ്മി വ്യക്തമാക്കി. രവീന്ദർ കടന്ന് വന്ന ശേഷമാണ് വിവാഹം ഇനി വേണ്ടെന്ന തീരുമാനം മാറ്റിയതെന്നും നടി തുറന്ന് പറഞ്ഞു.

ഭർത്താവിനെ മാത്രമല്ല ആരെയും ഇത്തരത്തിൽ കളിയാക്കരുതെന്നും മഹാലക്ഷ്മി തുറന്ന് പറഞ്ഞു. തമിഴകത്ത് നിരവധി സീരിയലുകളിൽ മഹാലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങളാണ് സീരിയലുകളിൽ മഹാലക്ഷ്മി ചെയ്തത്. തമിഴ് സിനിമാ നിർമാണ രം​ഗത്ത് വർഷങ്ങളായി സജീവമാണ് രവീന്ദറും. നളനു നളിനിയും, കോലെെ നോക്ക് പാർവെ തുടങ്ങിയ സിനിമകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.

പ്രായ വ്യത്യാസം, രൂപം, തുടങ്ങി പല കാരണങ്ങളാണ് മറ്റ് താര ദമ്പതികളും പരിഹാസങ്ങൾക്കിരയായിട്ടുണ്ട്. അർജുൻ കപൂർ, മലൈക അറോറ, പ്രിയങ്ക ചോപ്ര, സുസ്മിത സെൻ തുടങ്ങി വലിയ താരങ്ങൾക്ക് വരെ ഇത്തരം സാഹചര്യം നേരിടേണ്ടി വന്നിട്ടുണ്ട്. പങ്കാളികളുമായുള്ള പ്രായ വ്യത്യാസമാണ് ഇവരിൽ പലരെയും പരിഹസിക്കാൻ കാരണമായത്.

AJILI ANNAJOHN :