ഐഎഫ്എഫ്‌ഐ; ഭാരതീയ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം’ മാധുരി ദീക്ഷിതിന്

ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബോളിവുഡ് ഐക്കണ്‍ മാധുരി ദീക്ഷിതിന് ‘ഭാരതീയ സിനിമയ്ക്കുള്ള സംഭാവനയ്ക്കുള്ള പ്രത്യേക അംഗീകാരം’ അവാര്‍ഡ് ലഭിച്ചു. അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ച താരം ഏറെ വികാരാധീനയായി.

‘ഞാന്‍ 38 വര്‍ഷമായി ഈ ഇന്‍ഡസ്ട്രിയിലുണ്ട്. ചില മികച്ച സംവിധായകര്‍ക്കൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എനിക്ക് അത് ഒരു കുടുംബം പോലെയായിരുന്നു. എനിക്ക് ശരിയായ സമയം ശരിയായ അവസരം ലഭിച്ചു ‘ എന്നാണ് മറുപടി പ്രസംഗത്തില്‍ താരം പറഞ്ഞത്.

നടി കൊങ്കണി ഭാഷയില്‍ ആണ് സദസ്സിനെ അഭിസംബോധന ചെയ്തത്. ഐഎഫ്എഫ്‌ഐയെക്കുറിച്ചും താരം സംസാരിച്ചു. ഐഎഫ്എഫ്‌ഐ ഇന്ത്യന്‍ സിനിമകളെ മാത്രമല്ല, അന്താരാഷ്ട്ര സിനിമകളെയും കുറിച്ചുള്ളതാണ്, അത് മികച്ച ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമാണ്. ഞങ്ങള്‍ ഗോവയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ വന്ന ഒരു കാലമുണ്ടായിരുന്നു, എന്നാല്‍ ഇന്ന് അത് ഐഎഫ്എഫ്‌ഐക്ക് വേണ്ടിയുള്ളതാണ്, അത് ഇപ്പോള്‍ വികാരവും ആഘോഷവുമായ സിനിമയാണ് എന്നും താരം പറഞ്ഞു.

അതേസമയം കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ മാധുരി ദീക്ഷിതിന്റെ ‘അസാമാന്യ പ്രതിഭ’യെ പ്രശംസിച്ചു, ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് അവരെ ആദരിച്ചു.

Vijayasree Vijayasree :