മഹാരാഷ്ട്രയിലെ സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മാധുരിയും കുടുംബവും. ഏറ്റവും പുതിയ ചിത്രമായ പഞ്ചകിന്റെ റിലീസിന് മുന്നോടിയായായി ഗണപതി ഭഗവാന്റെ ആശീര്‍വാദം തേടാനാണ് എത്തിയതെന്നും താരം പറഞ്ഞു.
ഭര്‍ത്താവ് ശ്രീരാം നേനയും മക്കളും മാധുരിക്കൊപ്പമുണ്ടായിരുന്നു. ഫ്‌ളോറല്‍ അനാര്‍ക്കലി ചുരിദാറാണ് മാധുരി ധരിച്ചിരുന്നത്. ഭര്‍ത്താവും മക്കളും ചുവന്ന കുര്‍ത്തയും അണിഞ്ഞിരുന്നു.
മറാത്തി ചിത്രമായ പഞ്ചക് ജനുവരി അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. ഡാര്‍ക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണിത്. അന്ധവിശ്വാസങ്ങള്‍ നമ്മെ കീഴടക്കി അകാരണമായ ഭയത്തിലേക്ക് തള്ളിവിടുമെന്നതാണ് പഞ്ചക്കിന്റെ പ്രമേയമെന്ന് മാധുരി വെളിപ്പെടുത്തിയിരുന്നു.
സിനിമയുടെ കഥയും സംവിധാനവും ജയന്ത് ജാതര്‍, രാഹുല്‍ അവതേ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ‘മജ മ’ ആയിരുന്നു മാധുരിയുടെ ഒടുവിലത്തെ ചിത്രം. ആനന്ദ് തിവാരി സംവിധാനം ചെയ്ത ചിത്രം കംപ്ലീറ്റ് ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരുന്നു.