ഇനി ‘രാജ നരസിംഹയുടെ’ കളിയാണ് !

യാത്രയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി തെലുങ്ക് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്.സൂപ്പര്‍ ഹിറ്റായി മാറിയ മധുരരാജയുടെ തെലുങ്ക് ഡബ്ബിംഗ് പതിപ്പുമായാണ് താരമെത്തുന്നത്.മധുരരാജയുടെ തെലുങ്ക് പതിപ്പായ രാജ നരസിംഹ ജൂലൈയില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സാധു ശേഖറാണ് ചിത്രം തെലുങ്കിലേക്ക് എത്തിക്കുന്നത്. തെലുങ്ക് പതിപ്പിന്റെ ഫൈനല്‍ കോപ്പി തയ്യാറായെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

മലയാളത്തിൽ നിന്നും തെലുങ്കിലേക്കെത്തുന്ന രജനരസിംഹയുടെ വിശേഷങ്ങൾക്കായാണ് മമ്മുട്ടി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത് .മമ്മൂട്ടിയാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നതെങ്കിലും ജയ്, നെടുമുടി വേണു, വിജയരാഘവൻ, അനുശ്രീ,അന്ന രാജൻ, ഷംന കാസിം തുടങ്ങിയ നീണ്ട താരനിരയ്ക്കും തിരക്കഥയിൽ പ്രാധാന്യമുള്ള വേഷങ്ങൾ ഉണ്ടായിരുന്നു.വില്ലൻ വേഷം കൈകാര്യം ചെയ്ത ജഗപതി ബാബുവും മികച്ച രീതിയിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു.

മാസും ആക്ഷനും ചേർന്ന് അരങ്ങ് കൊഴുപ്പിക്കുമ്പോൾ കണ്ണിന് വിരുന്നായി മാറുന്നുണ്ട് ബോളിവുഡ് നടി സണ്ണി ലിയോണിന്റെ ഒന്നാന്തരം ഐറ്റം ‌ഡാൻസ്.മലയാളത്തിലെ  ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയോട് യോജിച്ചതായി.തെലുങ്കിലെ വിശേഷങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല .

madhura raja telugu release

Sruthi S :