എല്ലാ ദിവസവും ഓണമാവട്ടെ: മധുപാല്‍ പറയുന്നു!

മലയാള സിനിമയിൽ പകരംവെക്കാനാവാത്ത ഒരുപാട് നായകിമാരും നായകന്മാരുമുണ്ട്.അങ്ങനെ മലയാള സിനിമയിൽ നിറഞ്ഞ സാന്നിധ്യമായ നടനാണ് മധുപാൽ.ഇപ്പോഴിതാ ഓണക്കാല വിശേഷങ്ങളുമായി മലയാള പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുകയാണ് താരം.

ഒഴിമുറിയും തലപ്പാവുമെല്ലാം ഇറങ്ങിയത് ഓണക്കാലങ്ങളിലായിരുന്നു. ഓണമെന്നത് എന്നെ സംബന്ധിച്ചിടത്തോളം മനോഹരമായ ഒത്തുചേരലുകളായാണ്. കുട്ടിക്കാലത്ത് ഓണക്കാലത്ത് വീട്ടിലെല്ലാവരും ഒത്തുചേരുന്ന നിറമുള്ള ഓര്‍മകള്‍ കൂട്ടായുണ്ട്. എന്നാല്‍ ഇപ്പോഴുള്ള ഓണമെന്നത് വേറെ വേറെ ദേശങ്ങളിലേക്കുള്ള സഞ്ചാരമായാണ് ഫീല്‍ ചെയ്യുന്നത്. മലയാളി ഏറ്റവുമധികം വിപണിയില്‍ പറ്റിക്കപ്പെടുന്ന കാലം കൂടിയാണ് ഇത്.’ നടനും സംവിധായകനുമായ മധുപാല്‍ ഓണത്തെക്കുറിച്ച്‌ പറയുന്നു.

‘ഞാന്‍ ബേസിക്കലി എന്താണെന്ന് എനിക്കറിയാം, എന്തെല്ലാതെയാകാന്‍ ആ​ഗ്രഹിക്കുന്നുവോ അതാണ് എന്റെ അഭിനയം. തുടക്കകാലത്ത് കൂടുതലും നെ​ഗറ്റീവ് കഥപാത്രങ്ങളായിരുന്നു. 90 കളുടെ മധ്യത്തില്‍ ഒരുപാട് സിനിമകളില്‍ നെ​ഗറ്റീവ് വേഷങ്ങളുമായി എത്തി. എല്ലാ ദിവസവും ഓണമാവട്ടെ എന്നാണ് ഞാന്‍ ആ​ഗ്രഹിക്കുന്നത്.

madhupal talk about onam celebration

Sruthi S :