നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. പല്ല് തേക്കുന്നതിനിടയിൽ രക്തം തുപ്പിയതിനെ തുടർന്ന് നടത്തിയ ചികിത്സയിൽ ഹൃദയത്തിൽ ദ്വാരം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് എന്ന രോഗാവസ്ഥയാണിത്. വളരെ ആരോഗ്യവതിയും സുന്ദരിയുമായതിനാൽ ആർക്കും അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആരോഗ്യത്തെ വകവെക്കാതെ ജോലി തുടർന്നു. കൂടുതൽ സിനിമകളിൽ കരാറൊപ്പിട്ടു. തിരക്കേറിയ ചിത്രീകരണത്തിനിടയിൽ പലപ്പോഴും ക്ഷീണം മൂലം ബോധരഹിതയായിരുന്നു.
രോഗ ബാധിതയായിരുന്നതിനാൽ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് പിതാവ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ അതൊന്നും വകവെയ്ക്കാതെ 1960ൽ വിവാഹം കഴിച്ചു. ഏകദേശം 10 ദിവസത്തിന് ശേഷം ഭർത്താവായ കിഷോർ ഭയ്യ മധുവിനെ ലണ്ടനിലേക്ക് കൊണ്ടുപോയി. അവളുടെ ഹൃദയം പോയി, അവൾ രണ്ട് വർഷത്തിൽ കൂടുതൽ ജീവിക്കില്ല’ എന്ന് ഡോക്ടർമാർ പറഞ്ഞു.
തുടർന്ന് അമിത രക്തസ്രാവത്തെ തുടർന്ന് 1969 ഫെബ്രുവരി 23 നാണ് അവൾ ഈ ലോകത്തോട് വിടപറയുന്നത്. 36 വയസ്സ് തികഞ്ഞ് വെറും ഒമ്പത് ദിവസം കഴിഞ്ഞായിരുന്നു അപ്രതീക്ഷിത മരണമെന്നും സഹോദരി പറയുന്നു. ഈ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.