മലയാളികൾക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന രീതിയിൽ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യൽ മീഡിയയിൽ അധികം സജീവം അല്ലെങ്കിലും വിശേഷാൽ അവസരങ്ങളിലും മറ്റും പോസ്റ്റുകൾ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളിൽ കാണാറുള്ളത്.
ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ തന്റെ ഡീൻസ് വീഡിയോകൾ മീനാക്ഷി പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞദിവസവും അത്തരത്തിലൊരു മനോഹര നൃത്തവുമായി മീനാക്ഷി എത്തിയിരുന്നു. ഷാരൂഖ് ഖാന്റെ ചിത്രമായ ചെന്നൈ എക്‌സ്പ്രസിലെ ‘തിത്‌ലി’ എന്ന ഗാനത്തിനാണ് മിനാക്ഷി നൃത്തം ചെയ്തത്.
ചുവപ്പ് നിറത്തിലുള്ള കലംകാരി ലെങ്ങ്തി കുർത്തിയും കറുപ്പ് ലെഗ്ഗിങ്‌സുമായിരുന്നു മീനാക്ഷിയുടെ വേഷം. പിന്നാലെ പതിവ് പോലെ നിരവധി കമന്റുകളാണ് വന്നിരുന്നത്. ‘അമ്മയുടെ കഴിവ് എന്ന് പറഞ്ഞ് കുറേ പേർ ഇപ്പോൾ വരുമെന്നാണ്’ ഒരാൾ പറയുന്നത്. എന്നാൽ ഇത് അച്ഛന്റെയോ അമ്മയുടെയോ കഴിവുകളല്ല. ഇത് മീനാക്ഷി ഡാൻസ് പഠിച്ചു നേടിയ അവളുടെ സ്വന്തം കഴിവാണ്. ജൂനിയർ മഞ്ജു, അമ്മയുടെ കഴിവ് എന്നിങ്ങനെയായിരുന്നു കമന്റുകൾ.
എന്നാൽ വീഡിയോ വൈറലായതിന് പിന്നാലെ ആരാധകർക്ക് സന്തോഷം നൽകുന്ന കാഴ്ചയ്ക്ക് കൂടിയാണ് പിന്നീട് അവർ സാക്ഷ്യം വഹിച്ചത്. മീനാക്ഷിയുടെ നൃത്തത്തിന് ലൈക്ക് അടിച്ചവരിൽ അമ്മ മഞ്ജു വാര്യരുടെ സഹോദരൻ മധുവാര്യരും ഉണ്ടായിരുന്നുവെന്നതാണ് പ്രത്യേകത. പിന്നാലെ നിരവധി പേർ ഈ സംശയം ഉന്നയിച്ചും രംഗത്തെത്തിയിട്ടുണ്ട്. വെറുതെ സോഷ്യൽ മീഡിയയിൽ പേഴ്സണൽ ജീവിതം തുറന്നു കാണിക്കാനുള്ള മടികൊണ്ടാകും ചിത്രങ്ങൾ ഒന്നും പങ്കിടാത്തത്.
അപ്പോൾ മഞ്ജു വാര്യരുമായും മീനാക്ഷി നല്ല അടുപ്പത്തിലാകും. അതുകൊണ്ടാണ് മധു വാര്യർ ചിത്ര്തതിന് ലൈക്ക് ചെയ്തതെന്നും പെറ്റമ്മയെ തള്ളിക്കളയാനാകില്ലെന്നും പറയുന്ന ചിലർ ഇതാണ് ര ക്തബന്ധമെന്നും പറയുന്നു. മാത്രമല്ല, ഇന്നല്ലെങ്കിൽ നാളെ ഉറപ്പായും തങ്ങൾ കാത്തിരിക്കുന്ന സന്തോഷ വാർത്ത എത്തും മഞ്ഞുരുകി തുടങ്ങിയതിനു തെളിവാണ് ഇതൊക്കെ എന്നും ആരാധകർ പറയുന്നു. അച്ഛന്റെ എതിർപ്പുകൾ അവഗണിച്ച് മീനാക്ഷി അഭിനയത്തിലേക്ക് വരാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറഞ്ഞത്.
അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ മീനാക്ഷിയുടെ അഭിനയം മോഹത്തെക്കുറിച്ച് ദിലീപ് പറഞ്ഞതും വൈറലായിരുന്നു. അതെല്ലാം ഈശ്വര നിശ്ചയമെന്ന നിലപാടിലാണ് ദിലീപിന്റെ മറുപടി. മകളെ സിനിമയിൽ കാണാമെന്നോ ഇല്ലെന്നോ ദിലീപ് പറയുന്നില്ല. പഠനത്തിന്റെ തിരക്ക് കഴിഞ്ഞശേഷം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആണ് മീനാക്ഷി ശ്രദ്ധിക്കുന്നത്. മകൾ പഠിച്ചു ഡോക്ടറാവണമെന്ന് ദിലീപിന്റെ ആഗ്രഹം മീനാക്ഷി നടത്തി കൊടുത്തു കഴിഞ്ഞു.
തന്റെ ഡാൻസ് വീഡിയോകൾ പങ്കുവയ്ക്കാറുള്ള മീനാക്ഷി ഒരു പ്രൊഫഷണൽ ഡാൻസർ അല്ല. എന്നാലും സ്വയം ചിട്ടപ്പെടുത്തി നൃത്തം ചെയ്യാൻ കഴിവുള്ള ആളാണ് മീനാക്ഷി. മകളുടെ വീഡിയോ കാണാറുണ്ടെന്നും അതിന് അഭിപ്രായം പറയാറുണ്ടെന്നും ദിലീപും പറഞ്ഞു. ചേച്ചിയ്‌ക്കൊപ്പം അനിയത്തിയായ മഹാലക്ഷ്മിയും കൂടെയുണ്ടാകും.
അടുത്തിടെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വേളയിൽ ആയിരുന്നു ദിലീപിനെയും കുടുംബത്തെയും ഒന്നിച്ച് കണ്ടത്. അന്നും മീനാക്ഷിയുടെ ലുക്ക് വൈറലായിരുന്നു. അതേസമയം, അച്ഛന്റെ എതിർപ്പുകൾ അവഗണിച്ച് മീനാക്ഷി അഭിനയത്തിലേക്ക് വരാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നത്.