ഭാര്യ ഭാരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തെലുങ്ക് നടന്‍ മധു പ്രകാശ് അറസ്റ്റിൽ. ഭാരതി ആത്മഹത്യ ചെയ്തത് സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചതിനാലാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മകളുടെ മരണത്തില്‍ പങ്കുണ്ടെന്ന ഭാര്യാപിതാവിന്‍റെ പരാതിയിലാണ് അറസ്റ്റ്.
സ്ത്രീധനം ആവശ്യപ്പെട്ട് മകളെ മധു പ്രകാശ് ഉപദ്രവിക്കാറുണ്ടെന്ന് അദ്ദേഹം പോലീസില്‍ മൊഴി നല്‍കി. ഭാരതിയുടെ മരണത്തിന് ഉത്തരവാദി മധു പ്രകാശാണെന്നും പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പിതാവ് പറഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ മണികൊണ്ടയിലുള്ള വസതിയിലെ കിടപ്പുമുറിയിൽ ഭാരതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് ഭാരതി താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 2015 ലാണ് മധു പ്രകാശും ഭാരതിയും വിവാഹിതരായത്. സീരിയില്‍ താരമായ മധു പ്രകാശ് ബാഹുബലിയില്‍ വേഷമിട്ടിരുന്നു.
madhu prakash- arrested- bharathi