‘മദ്യപാനവും ലഹരിയും കരിയറും ജീവിതവും തകര്‍ക്കുന്നു’; മറുപടിയുമായി മാധവന്‍

തന്റെ തിരക്കുകള്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് മാധവന്‍. തന്റെ എല്ലാ വിശേഷങ്ങളും പങ്ക് വെയ്ക്കാറുള്ള താരം ആരാധകരോട് സംവദിക്കാന്‍ സമയവും കണ്ടെത്താറുണ്ട്. മാധവന്‍ പങ്ക് വെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഇപ്പോഴിതാ ഒരു ട്രോളിന് മാധവന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാധവന്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഒരിക്കല്‍ മാധവന്‍ നമ്മുടെ ഹൃദയം കവര്‍ന്നിരുന്നു. ഇപ്പോള്‍ മദ്യപാനവും ലഹരിയും കാരണം മാധവന്റെ കരിയറും ജീവിതവും ഒക്കെ നശിക്കുന്നു. അദ്ദേഹത്തെ കണ്ണുകളും മുഖവും നോക്കിയാല്‍ മതി എല്ലാം മനസിലാകും എന്ന ഈ കമന്റിന് ആണ് മാധവന്‍ കിടിലന്‍ മറുപടി നല്‍കിയിരിക്കുന്നത്.

ഓ.. താങ്കളുടെ രോഗനിര്‍ണയം ഇങ്ങനെയാണോ? നിങ്ങളുടെ രോഗികളെ ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടുന്നു, നിങ്ങള്‍ക്ക് ഡോക്ടറുടെ അപോയ്ന്‍മെന്റ് ആവശ്യമാണ് എന്നാണ് മാധവന്‍ മറുപടി നല്‍കിയത്. മാധവന്‍ കമന്റിന്റെ ഫോട്ടോയും ഷെയര്‍ ചെയ്തിട്ടുണ്ട്. മാധവന്റെ മറുപടി എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോകെട്രി: ദ നമ്പി ഇഫക്റ്റ് എന്ന സിനിമയിലാണ് മാധവന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മാധവന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും.

Noora T Noora T :