നടൻ സുരേഷ് ഗോപിയുടെ മൂത്തമകന് പിന്നാലെ ഇളയ മകൻ മാധവ് സുരേഷും സിനിമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുകയാണ്. ഗോകുൽ സുരേഷിനെ പോലെ സിനിമയിൽ നിര സാന്നിധ്യമാകാനുള്ള തീരുമാനത്തിലാണ് മാധവും.
കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് സുരേഷ് ഗോപി ഒപ്പമുണ്ട്. ഇപ്പോഴിതാ അച്ഛനെതിരെ നടക്കുന്ന സൈബറാക്രമണത്തിൽ കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയാണ് മാധവും.
സുരേഷ് ഗോപി എന്ന വ്യക്തിയെ ബിജെപിയുടെ കാര്യത്തിലും സിനിമകളുടെ കാര്യത്തിലും മാധ്യമങ്ങൾ വലിച്ച് കീറിയിട്ടുണ്ട്. അവരുടെ നേട്ടത്തിന് ഒരുപാട് അച്ഛനെ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ റേറ്റിംഗിന് വേണ്ടി ഒരാളെയും അധിക്ഷേപിക്കരുതെന്നും മാധവ് സുരേഷ് വ്യക്തമാക്കി.
മാത്രമല്ല അച്ഛൻ നേരിടുന്ന പ്രശ്നങ്ങൾ അച്ഛൻ ഇന്നും ഞങ്ങളോട് സംസാരിക്കാറില്ലെന്നും അവർക്കെന്നും നമ്മൾ അവരുടെ മക്കളാണെന്നും മാധവ് സുരേഷ് ചൂണ്ടിക്കാട്ടി.
അതേസമയം തന്നെ സമൂഹ മാധ്യമത്തിലൂടെയുള്ള സൈബർ ആക്രമണങ്ങളെ തന്റെ അമ്മ നേരിടുന്നതിനെക്കുറിച്ചും മാധവ് തുറന്നടിച്ചു.
സ്വന്തം ഭർത്താവിനെക്കുറിച്ച് ഓരോ കാര്യങ്ങൾ മീഡിയ പറയുമ്പോൾ ഏറ്റവും കൂടുതൽ വിഷമിക്കുന്നത് എന്റെ അമ്മയാണ്. എന്നാൽ അവിടെ കാണിക്കേണ്ട ഒരു ധൈര്യമുണ്ട്. അമ്മ എന്തിലൂടെയൊക്കെ കടന്ന് പോയെന്ന് ഇന്നെനിക്ക് മനസിലാകുന്നുണ്ടെന്നും ഒരിക്കലും ഞങ്ങളിലേക്ക് അമ്മ അത് കാണിച്ചിട്ടില്ലെന്നും മാധവ് പറഞ്ഞു. അമ്മയുടെയും അച്ഛന്റെയും ഈ മനോധൈര്യത്തെ താൻ അഭിനന്ദിക്കുന്നെന്നും മാധവ് സുരേഷ് പകൂട്ടിച്ചേർത്തു.