ദിലീപ് കേസില്‍ നിര്‍ണായക അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദിലീപ് തെളിവ് നശിപ്പിച്ചു എന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു. പന്ത്രണ്ടോളം വാട്‌സ്ആപ്പ് ചാറ്റുകളാണ് ദിലീപ് പൂര്‍ണമായും നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് തലേദിവസമാണ് ഈ ചാറ്റുകളെല്ലാം നശിപ്പിച്ചത്.
ഈ ചാറ്റുകളുടെ വിവരങ്ങള്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായത്തോടെ വീണ്ടെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇതിനിടെ ദിലീപിനും പിസി ജോര്‍ജിനുമെതിരെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര രംഗത്തെത്തി. പിസി ജോര്‍ജ് കേസില്‍ നിലപാട് എന്തുകൊണ്ടാണെന്ന് ന്യൂസ് ഗ്ലോബ് ടിവിയിലൂടെയാണ് ബൈജു വെളിപ്പെടുത്തിയത്.
2017-18 ആദ്യ കേരളത്തില്‍ നിന്നും ഒരു എംഎല്‍എ അമേരിക്കയില്‍ പോയിരുന്നു. പള്‍സര്‍ സുനിയോടൊപ്പം ജയിലില്‍ കിടന്ന ജിന്‍സന്‍ നേരത്തെ ജയിലില്‍ നിന്നിറങ്ങിയ ശേഷം പിസി ജോര്‍ജിനെ വിളിച്ചതായി പറഞ്ഞിരുന്നു. അന്ന് വ്യക്തമായി ചില കാര്യങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. നടിക്കെതിരെ ഉണ്ടായ ആക്രമണം ക്വട്ടേഷനാണെന്നും, ഇന്നയാളാണ് അത് ചെയ്തതെന്നും പിസി ജോര്‍ജിനെ ജിന്‍സന്‍ അറിയിച്ചിരുന്നു. അന്ന് ഈ പിസി ജോര്‍ജ് വളരെ ശക്തമായി ചാനലുകളില്‍ ഒക്കെ പ്രതികരിച്ചിരുന്നു. ഇത് ചെയ്ത നരാധമന്‍മാരെ നിയമത്തില്‍ മുമ്പില്‍ കൊണ്ടുവരണമെന്ന് ഒക്കെ പറഞ്ഞിരുന്നു. ദിലീപിനെതിരെ ജോര്‍ജ് ആഞ്ഞടിച്ചിരുന്നുവെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.
അന്ന് വൈകീട്ട് തന്നെ പിസി ജോര്‍ജ് കളം മാറി. ഇതിന്റെ കാരണം എന്താണെന്ന് ഇപ്പോഴും അറിയില്ല. പിസി ജോര്‍ജിന് തന്നെയെ അത് പറയാന്‍ സാധിക്കൂ. പിന്നീടങ്ങളോട്ട് സ്ത്രീപക്ഷ വാദിയെന്ന് അവകാശപ്പെട്ട് ചര്‍ച്ചകളില്‍ പങ്കെടുക്കുകയും, ഈ കേസില്‍പ്പെട്ട പ്രതികളെ ന്യായീകരിച്ച് സംസാരിക്കുകയുമാണ് ചെയ്തത്. ചില ചാനലുകളില്‍ വളരെ മോശമായ രീതിയില്‍ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത്രയും ബുദ്ധിശൂന്യതയുള്ള ഒരാള്‍ക്ക് മാത്രമേ ഇത് പറയാനാവൂ. അല്‍പ്പമെങ്കിലും മനസ്സാക്ഷിയുള്ളവര്‍ക്കൊന്നും ഇത് പറയാനാവില്ല. പക്ഷേ ഇതെല്ലാം പിസി ജോര്‍ജ് പറയുന്നതിന് കാരണമുണ്ടെന്നും ബൈജു പറഞ്ഞു.
2017 അവസാന കാലഘട്ടത്തില്‍ പിസി ജോര്‍ജ് അമേരിക്കയ്ക്ക് പോയിരുന്നു. ജോര്‍ജിനെ പിക്ക് ചെയ്യാനായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ സണ്ണി കോന്നിയൂരും മറ്റ് രണ്ട് പേരും ചേര്‍ന്നാണ് വിമാനത്താവളത്തില്‍ എത്തിയത്. സ്റ്റാറ്റന്‍ ഐലന്‍ഡിലെ സണ്ണി കോന്നിയൂരിന്റെ വീട്ടിലാണ് ജോര്‍ജ് താമസിച്ചത്. വിമാനത്താവളത്തില്‍ നിന്ന് സണ്ണിയുടെ വീട്ടിലേക്കുള്ള ഈ യാത്രയില്‍ ജോര്‍ജ് ഫോണില്‍ ഒരാളെ വിളിക്കുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടനെ തന്നെ ജോര്‍ജ് ഫ്‌ളോറിഡയിലുള്ള ഉണ്ണികൃഷ്ണന്‍ എന്നയാളുമായിട്ടാണ് സംസാരിച്ചത്. ഫോമ എന്ന സംഘടനയുടെ ഭാരവാഹി കൂടിയാണ് ഈ ഉണ്ണികൃഷ്ണന്‍.
ഈ ഉണ്ണികൃഷ്ണന്‍ ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ദിലീപിന്റെ ഷോ ഫ്‌ളോറിഡയില്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഐടി വിദഗ്ധനാണ്. ഫോണില്‍ ഉടനീളം ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത് മറ്റേ സാധനം കൊണ്ടുവന്നിട്ടുണ്ടോ എന്നാണ്. കൈയ്യിലുണ്ട് എന്ന് ജോര്‍ജ് അറിയിച്ചു. എന്നാണ് ഇങ്ങോട്ട് വരുന്നതെന്നും ചോദിച്ചിരുന്നു. രണ്ട് ദിവസം ന്യൂയോര്‍ക്കില്‍ തങ്ങിയ ശേഷം പിസി ജോര്‍ജ് ഈ ഉണ്ണികൃഷ്ണന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് ഫ്‌ളോറിഡയിലുള്ള അദ്ദേഹത്തിന്റെ വീട്ടിലാണ് ജോര്‍ജ് താമസിച്ചത്. കാറില്‍ കൂടി വരുമ്പോള്‍ ജോര്‍ജും ഉണ്ണികൃഷ്ണനും നടത്തിയ സംഭാഷണങ്ങള്‍ അമേരിക്കയിലെ ചിലരുടെ കൈവശമുണ്ടെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.ഒരു ഐഫോണിനെ കുറിച്ച് സംസാരങ്ങളാണ് ഇവര്‍ തമ്മില്‍ നടന്നത്. ഐഫോണില്‍ നിന്ന് വിവരങ്ങള്‍ റിട്രീവ് ചെയ്യാനും അതിലുള്ള ചില വിവരങ്ങള്‍ ഈ ഉണ്ണികൃഷ്ണനുമായി പങ്കുവെക്കുന്ന കാര്യങ്ങളാണ് വിമാനത്താവളം മുതല്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ വരെ എത്തുന്ന സമയത്ത് ഇവര്‍ സംസാരിച്ചത്. ഏകദേശം ഒരു മണിക്കൂറോളം ദൂരം ഇവിടേക്കുണ്ട്. അമേരിക്കന്‍ മലയാളികളുടെ കൈയ്യില്‍ ഇക്കാര്യത്തില്‍ തെളിവുണ്ട്. പക്ഷേ എന്ത് തന്നെയായാലും ഇതെല്ലാം നടന്ന കാര്യങ്ങളാണ്. ജോര്‍ജ് അമേരിക്കയില്‍ പോയതും, ഉണ്ണികൃഷ്ണനുമായി സംസാരിച്ചതും, കൊണ്ടുപോയ കാര്യങ്ങള്‍ ജോര്‍ജ് ഇയാള്‍ക്ക് കൈമാറിയതുമൊന്നും കെട്ടുകഥയല്ല. ഇത് പോലീസ് അടക്കമുള്ളവര്‍ പരിശോധിച്ചാല്‍ ചിലപ്പോള്‍ ഈ കേസില്‍ വഴിത്തിരിവാകുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.162 ഓളം തെളിവുകളാണ് ദിലീപ് ഡിലീറ്റ് ചെയ്തത്. വാട്‌സ്ആപ്പ് രേഖകളും ഇല്ലാതാക്കിയിട്ടുണ്ട്. ഈ ഫോണില്‍ നിന്ന് പോയ കോളുകളില്‍ യുഎഇ, ഖത്തര്‍, അമേരിക്കയിലെ നമ്പര്‍ വരെയുണ്ട്. ഒരു ഫോണിന് 75000 രൂപ വരെ കൊടുത്താണ് അതിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞത്. ആദായനികുതി വകുപ്പിന്റെ അസിസ്റ്റന്റ് കമ്മീഷണറായ വിന്‍സെന്റ് ചൊവ്വല്ലൂര്‍ എന്ന വ്യക്തിയാണ് ഇത് ചെയ്ത് കൊടുത്തത്. അദ്ദേഹം സസ്‌പെന്‍ഷനിലായി ജോലി പോയിരുന്നു. അഴിമതി കേസാണ് അതിന് കാരണം. ആ കേസ് വാദിച്ചിരുന്നതും ദിലീപിന്റെ അഭിഭാഷകനായിരുന്ന രാമന്‍ പിള്ളയാണ്. വക്കീലിന്റെ ഓഫീസിലിട്ടാണ് ഈ ദൃശ്യങ്ങള്‍ കണ്ടത്.
തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു, കോടതി ഉത്തരവ് അനുസരിച്ചില്ല തുടങ്ങി വിഷയങ്ങള്‍ ഇക്കാര്യത്തില്‍ ദിലീപിനെതിരെയുണ്ട്. പ്രോസിക്യൂഷന് ഇത് കോടതിയെ ബോധ്യപ്പെടുത്താനായാല്‍ ജാമ്യം വരെ റദ്ദാക്കപ്പെടാം. ആദ്യത്തെ കേസില്‍ സാക്ഷികളെ സ്വാധീനിച്ചാല്‍ ജാമ്യം റദ്ദാക്കാം എന്ന് പറഞ്ഞിരുന്നു. ഇതെല്ലാം ദിലീപ് കാറ്റില്‍ പറത്തിയെന്നാണ് കണ്ടെത്തല്‍. പോലീസ് ജാമ്യം റദ്ദാക്കാനായി കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. അങ്ങനെ കൊടുത്താല്‍ ഈ ചിലപ്പോള്‍ ദിലീപിന്റെ ജാമ്യം തന്നെ റദ്ദാക്കപ്പെടാം. ദിലീപിന്റെ സഹോദരന്‍ അനൂപ് അടക്കമുള്ളവരുടെ ജാമ്യവും റദ്ദാക്കപ്പെടാം. ഈ കേസ് തെളിവകള്‍ കണ്ടെത്താനായാല്‍ എല്ലാവരും ജയിലില്‍ പോകേണ്ടി വരുമെന്നും ബൈജു കൊട്ടാരക്കര മുന്നറിയിപ്പ് നല്‍കി.
about dileep