എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് പിറന്നാളാശംസകൾ

അഭിരാമിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള അമൃതയുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. പിറന്നാള്‍ കേക്കിന് മുന്നില്‍ ഇരുന്നുകൊണ്ടുള്ള അഭിരാമിയുടെ ഒരു ബൂമറാങ് പങ്കുവെച്ചാണ് അമൃത ആശംസ കുറിച്ചത്.

എന്റെ ആദ്യത്തെ മകള്‍ക്ക് എന്റെ പൊന്നന് സന്തോഷ ജന്മദിനം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ. എന്റെ എല്ലാമെല്ലാം എന്റെ ചക്കര. ആകാശത്തിനു കീഴിലെ എല്ലാ സന്തോഷത്തിനും നീ അര്‍ഹയാണ്. ചേച്ചിയുടെ പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും- അമൃത കുറിച്ചു.

എല്ലാ കാര്യങ്ങളിലും ഒന്നിച്ചാണ് അമൃതയും അഭിരാമിയും. ഇരുവരും ചേര്‍ന്ന് അമൃതംഗമയ എന്ന പേരില്‍ ഒരു ബാന്‍ഡ് നടത്തുന്നത്. കൂടാതെ ഇവര്‍ ഒന്നിച്ചുള്ള യൂട്യൂബ് വിഡിയോയും ഹിറ്റാണ്. അടുത്തിടെ മലയാളം ബിഗ്‌ബോസില്‍ ഇവര്‍ പങ്കെടുത്തതും ഒന്നിച്ചായിരുന്നു.

Noora T Noora T :