അഭിനന്ദനം പ്രതീക്ഷിച്ച മോഹന്‍ ലാലിന് എം .ടി .കൊടുത്ത മറുപടി.!!!

അഭിനന്ദനം പ്രതീക്ഷിച്ച മോഹന്‍ ലാലിന് എം .ടി .കൊടുത്ത മറുപടി.!!!

മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സിനിമയുടെയും ഒരു മഹാപര്‍വ്വതമാണ് എം .ടി .വാസുദേവന്‍ നായര്‍. മലയാളത്തിന്‍റെ അക്ഷര കുലപതി എന്ന വിളിപേരുള്ള എം .ടി .വാസുദേവന്‍ നായരുടെ അതുല്യ രചനകളാണ് മലയാള സിനിമയുടെ അഭിമാനതാരങ്ങളായ സുകുമാരനിലെയും മമ്മൂട്ടിയിലെയും അഭിനയവൈഭവത്തെ സ്ഫുടം ചെയ്തെടുത്തത്.

എം .ടി .യുടെ രചനകളില്‍ വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങളെ മോഹന്‍ലാലും മികവുറ്റതാക്കിയിട്ടുണ്ട്.26 വര്‍ഷങ്ങള്‍ക്ക് ശേഷം എം .ടിയും മോഹന്‍ലാലും സംഗമിക്കുന്ന ‘രണ്ടാംമൂഴം’എന്ന വലിയ ചിത്രത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എം.ടി. ചിത്രങ്ങളായ ‘അമൃതം ഗമയ:’യും ,സദയവും ,താഴ്വാരവും’ എന്നിലെ നടന് ഒരുപാട് സന്തോഷവും അതിലേറെ അസ്വസ്ഥതകളും ഉണ്ടാക്കിയ വേഷങ്ങളാണെന്ന് മോഹന്‍ലാല്‍ പലപ്പോഴും പറയാറുണ്ട്‌.എന്നാല്‍, 2000കൊല്ലം മുന്‍പ് ഭാസമഹാകവിയെഴുതിയ ‘കര്‍ണഭാരം’ നാടകമാക്കിയപ്പോള്‍ മോഹന്‍ലാലായിരുന്നു കര്‍ണനായി അഭിനയിച്ചത്.

Mohanlal neerali movie stills

ശ്ലോകങ്ങള്‍ നിറഞ്ഞ കര്‍ണഭാരം അരങ്ങില്‍ പകര്‍ന്നാടാന്‍ മോഹന്‍ലാല്‍ മാസങ്ങളുടെ കഠിനപ്രയത്നം ചെയ്തിരുന്നു.ബോംബെയില്‍ രണ്ടു സ്ഥലത്ത് ‘ഷണ്മുഖാനന്ദ ഹാളിലും ,ലീലാ കെംപന്‍സ്കിയിലും കര്‍ണഭാരം അവതരിപ്പിച്ചിരുന്നു.നാടകം കഴിഞ്ഞപ്പോള്‍ ഒരുപാട് പേര്‍ ലാലിനെ അഭിനന്ദിച്ചു. എന്നാല്‍ , ഈ ,രണ്ടിടത്തും നാടകം കാണാന്‍ എം .ടി . വാസുദേവന്‍ നായരും വന്നിരുന്നു.പക്ഷേ, നാടകത്തെ കുറിച്ചോ ലാലിന്‍റെ അഭിനയത്തെ കുറിച്ചോ എം .ടി .ഒന്നും പറഞ്ഞില്ല.

എം .ടി .യുടെ മൗനം ലാലിനെ ഏറെ വിഷമിപ്പിച്ചു.പിന്നീട് , എം.ടിയെ കണ്ടപ്പോള്‍ മോഹന്‍ലാല്‍ ചോദിച്ചു: ”സര്‍ , എന്‍റെ നാടകം രണ്ടുതവണ കണ്ടിട്ടും ഒന്നും പറഞ്ഞില്ല. നന്നായെങ്കില്‍ നന്നായെന്നോ മോശമായെങ്കില്‍ കൊള്ളില്ലെന്നോ പറഞ്ഞൂടെ…സര്‍ ? ”. എം .ടി .യുടെ മറുപടി മോഹന്‍ലാലിനെ അത്ഭുതപ്പെടുത്തി .” മോശമായിരുന്നെങ്കില്‍ നാടകം കാണാന്‍ ഞാന്‍ വീണ്ടും വരുമായിരുന്നോ ?

കര്‍ണഭാരംഎനിക്ക് വളരെ ഇഷ്ട്ടപെട്ടു.നാടകം കഴിഞ്ഞപ്പോള്‍ ലാലിനെ ആളുകള്‍ പൊതിഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ഞാന്‍ വേദിയില്‍ വരാഞ്ഞത്”.
വ്യാജമായ സ്തുതിയില്ലാത്ത എം ടി യുടെ വാക്കുകളെ കൈകൂപ്പികൊണ്ടായിരുന്നു മോഹന്‍ലാല്‍ ഹൃദയത്തില്‍ കൊത്തിവെച്ചത്.

written by ashiq rock

M T Vasudevan nair and mohanlal

Sruthi S :