ലാലേട്ടന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല; ആ ചിത്രം പരാജയപ്പെടാന്‍ കാരണം; തുറന്ന് പറഞ്ഞ് സംവിധായകന്‍

ശിക്കാര്‍ എന്ന മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ -എം പത്മകുമാര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കനല്‍. ശിക്കാറിന്റെ വിയജത്തിന് ശേഷം പുറത്തെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയായിരുന്നു ചിത്രത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തിയേറ്ററുകളില്‍ സിനിമയ്ക്ക് പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.

ഇപ്പോഴിതാ ഈ സിനിമയുടെ പരാജയത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് എം പത്മകുമാര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇതേകുറിച്ച് പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

ലാലേട്ടന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ക്ലൈമാക്‌സയിരുന്നില്ല കനലിന്റേത്. അതാവാം ആ ചിത്രത്തിന്റെ പരാജയത്തിന് കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നായകന്‍ നെഗറ്റീവ് ഷെയ്ഡിലേക്ക് മാറുന്ന ക്ലൈമാക്‌സയിരുന്നു സിനിമയുടേത്. അതായിരിക്കാം സിനിമയുടെ പരാജയത്തിന് പ്രധാന കാരണം.

ആ സിനിമ സംസാരിച്ച വിഷയം എല്ലാ കാലവും പ്രസക്തമാണ്. വളച്ചൊടിക്കപ്പെടുന്ന വാര്‍ത്തകള്‍ എന്നത് എല്ലാക്കാലവും പറയാന്‍ കഴിയുന്ന വിഷയമാണ്. ഞാന്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളില്‍ ഒന്നാണ് കനല്‍.

എന്റെ സിനിമകള്‍ എനിക്ക് രണ്ടാമത് ഒന്നുകൂടി കാണാന്‍ കഴിയാറില്ല. എനിക്ക് അങ്ങനെ റിപീറ്റ് വാച്ച് ചെയ്യാന്‍ കഴിയുന്ന സിനിമയാണ് കനല്‍ എന്നുമാണ് പത്മകുമാര്‍ പറഞ്ഞത്. 2015 ലായിരുന്നു കനല്‍ റിലീസ് ചെയ്തത്.

Vijayasree Vijayasree :