ഞാനൊരു ഇന്‍ഡ്യന്‍ പാസ്സ്‌പോര്‍ട്ട് ഹോള്‍ഡറാണ്;അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ; പൗരത്വ നിയമ ഭേദഗതിക്കെതിരെ വീണ്ടും സംവിധായകന്‍ എം എ നിഷാദ്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പലയിടത്തും വീണ്ടും പ്രതിഷേധം ഉയരുകയാണ്. വീണ്ടും
പ്രതിഷേധവുമായി സംവിധായകന്‍ എം എ നിഷാദ്.
താനൊരു ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഹോള്‍ഡറാണെന്നും അപ്പോള്‍ ഈ നാട്ടിലെ പൗരനാണോ എന്ന പറഞ്ഞ കൊണ്ടാണ് കുറിപ്പ് തുടങ്ങിയത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനൊരു ഇന്‍ഡ്യന്‍ പാസ്സ്‌പോര്‍ട്ട് ഹോള്‍ഡറാണ്…അപ്പോള്‍ ഞാന്‍ ഈ നാട്ടിലെ പൗരനാണോ നരേന്ദ്രാ ?
ചോദ്യം വളരെ സിമ്പിള്‍,ആണ്…
ഉത്തരവും സിമ്പിളായി പറഞ്ഞാല്‍ മതി…
ആണോ ..അല്ലയോ..?
ഇവിടം മുതല്‍ നമ്മുക്ക് സംവേദിച്ച് തുടങ്ങാം എന്താ ..മിത്രങ്ങള്‍ റെഡിയല്ലേ…സെന്‍കു അണ്ണനും ഈ ചോദ്യാവലിയില്‍ പങ്കെടുക്കാം…നിഷ്‌കു സംഘികള്‍ക്കും…
ധ്വജ പ്രണാമം….

M M NISHAD

Noora T Noora T :