ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ

ഓപ്പറേഷന്‍ ജാവ, ഉണ്ട, തല്ലുമാല, സൗദി വെള്ളയ്ക്ക തുടങ്ങിയ സിനിമകളില്‍ വളരെ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധനേടിയിട്ടുള്ള നടനാണ് ലുക്മാന്‍ അവറാന്‍. ‘രോമാഞ്ചം’, ‘2018’ എന്നീ സിനിമകൾ മാറ്റി നിർത്തിയാൽ ഒട്ടുമിക്ക ചിത്രങ്ങളും ഈ വർഷം കേരള ബോക്‌സ് ഓഫീസിൽ വിജയം നേടി. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ് നടന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണവും ചിത്രം നേടി.

ഇപ്പോഴിതാ താൻ ചിത്രത്തിനായി ആറ് മാസത്തോളം ബോക്സിങിലും വെയ്റ്റിങ്ങിലും പരിശീലനം നടത്തിയെന്ന് പറയുകയാണ് ലുക്മാൻ. ആന്റണി ജോഷ്വ എന്ന ബോക്സിങ് പരിശീലകന്റെ വേഷത്തിലായിരുന്നു താരം സിനിമയിൽ എത്തിയത്.

അതേസമയം ഈ സമയങ്ങളിൽ താൻ രാവിലെ എഴുന്നേറ്റ് കോച്ച് ജോഫിൽ ലാലിനൊപ്പം ട്രെയിനിങ്ങിന് പോകുമെന്നും പിന്നാലെ പരിശീലനം കഴിഞ്ഞ് ഒരു പോർട്ടബിൾ ജിം കിറ്റുമായി മറ്റൊരു സിനിമയുടെ ഷൂട്ടിങ് സെറ്റിലേക്ക് പോകുമെന്നും അവിടെ രാത്രിയിൽ പോലും വിഡിയോ കോളിലൂടെയും മറ്റും ഞാൻ‌ ട്രെയിൻ ചെയ്യുമായിരുന്നെന്നും താരം വ്യക്തമാക്കി.

എന്നാൽ ആ സമയങ്ങളിൽ ഒക്കെയും വീട്ടിലുള്ളവരെയും വീട്ടിലെ ഭക്ഷണവുമൊക്കെ ഒരുപാട് മിസ് ചെയ്തിരുന്നെന്നും തങ്ങൾ കരഞ്ഞ ദിവസങ്ങളുണ്ടായിരുന്നു അതെന്നും നടൻ വ്യക്തമാക്കി. പിന്നെ കണ്ണാടിയിൽ നോക്കുമ്പോൾ നമുക്ക് മാറ്റാം കാണാം. അതാണ് ഞങ്ങളെ മുന്നോട്ട് നയിച്ചതെന്നും ലുക്മാൻ കൂട്ടിച്ചേർത്തു.

Vismaya Venkitesh :