മലയാള സിനിമയിലെ റെക്കോർഡുകൾ തകർത്ത് കുതിക്കുകയാണ് ലൂസിഫർ. മികച്ച പിന്തുണയാണ് ചിത്രത്തിന് ലഭിക്കുന്നത്. എട്ടു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ കയറിയ ലൂസിഫർ ഇപ്പോൾ അടുത്ത റെക്കോർഡ് നേടിയിരിക്കുകയാണ്.
തൃശ്ശൂരുകാരുടെ സ്വന്തം തിയേറ്ററായ രാഗത്തില്‍ നിന്നും ഇതിനകം 100 ഹൗസ് ഫുള്‍ ഷോ പൂര്‍ത്തിയായെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഫാന്‍സ് പേജുകളിലൂടെയായിരുന്നു ഇക്കാര്യം പുറത്തുവന്നത്. ലൂസിഫറിന്റെ പുതിയ നേട്ടത്തെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകന് നിറഞ്ഞ കൈയ്യടിയും മികച്ച പിന്തുണയുമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സംവിധാന മോഹത്തെക്കുറിച്ച് വളരെ മുന്‍പ് തന്നെ തുറന്നുപറഞ്ഞ അദ്ദേഹത്തെ പലരും തെറ്റിദ്ധരിക്കുകയും രൂക്ഷമായി വിമര്‍ശിക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ ക്യാമറയ്ക്ക് മുന്നില്‍ കഥാപാത്രമായി പകര്‍ന്നാടുമ്ബോഴും പിന്നിലെ കാര്യങ്ങളിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പിന്നണിയില്‍ ആരൊക്കെ വേണമെന്ന കാര്യത്തെക്കുറിച്ചും അദ്ദേഹത്തിന് കൃത്യമായ ധാരണയുണ്ടായിരുന്നു. മോളി ആന്റി റോക്ക്‌സിനിടയിലായിരുന്നു സുജിത്ത് വാസുദേവുമായി അദ്ദേഹം സംസാരിച്ചത്. താന്‍ വിളിക്കുമ്ബോള്‍ വന്നേക്കണമെന്നും അന്ന് പൃഥ്വി പറഞ്ഞിരുന്നു.
ലൂസിഫറിലെ ദൃശ്യമികവിന് പിന്നില്‍ സുജിത്ത് വാസുദേവിന്റെ മനോഹരമായ ഫ്രെയിമുകളായിരുന്നു. നിരവധി പേരാണ് ഇക്കാര്യത്തെക്കുറിച്ച് വാചാലരായി രംഗത്തെത്തിയത്. ആദ്യദിനം മുതല്‍ത്തുടരുന്ന അതേ തിരക്കാണ് പലയിടങ്ങളിലും ഇപ്പോഴും സിനിമയ്ക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനെ എങ്ങനെയാണോ കാണാനാഗ്രഹിച്ചത് അതേ പോലെ തന്നെയായിരുന്നു കണ്ടതെന്നായിരുന്നു ആരാധകരും പറഞ്ഞത്. കട്ട മോഹന്‍ലാല്‍ ഫാനായാ പൃഥ്വിരാജും ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി വ്യക്തമാക്കിയിരുന്നു. സിനിമയുടെ കാസ്റ്റിങ്ങിനും മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്.
lucifer movie completed 100 houseful shows in ragam theater