‘റോളെക്‌സിനെ പറ്റി വിജയ് സാര്‍ എടുത്തുപറഞ്ഞിരുന്നു. ആ ലുക്കും അതുപോലെ ആ കഥാപാത്രത്തെ സൂര്യ കൈകാര്യം ചെയ്ത വിധവും ഗംഭീരമായിരുന്നു എന്നാണ് വിജയ് സാര്‍ പറഞ്ഞത്’ ; ലോകേഷ് കനകരാജ്

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിക്രം’. മികച്ച ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും കഥ പറയുന്ന രീതികൊണ്ടും ചിത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. കമല്‍ ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച വിജയം കൂടിയായിരുന്നു വിക്രം.

ചിത്രത്തിലെ താരങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പക്ഷേ അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പ്രകടനമായയിരുന്നു തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യയുടേത്. ചിത്രത്തില്‍ ഗസ്റ്റ് റോളില്‍ ആയിരുന്നു സൂര്യ വന്നത്. അത് തന്നെ പ്രേക്ഷകര്‍ക്ക് വലിയ സര്‍െ്രെപസ് ആയിരുന്നു.
ഇപ്പോഴിതാ വിക്രം സിനിമയിലെ റോളെക്‌സിന്റെ കഥാപാത്രത്തെ പറ്റി വിജയ് തന്നോട് സംസാരിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.

‘റോളെക്‌സിനെ പറ്റി വിജയ് സാര്‍ എടുത്തുപറഞ്ഞിരുന്നു. ആ ലുക്കും അതുപോലെ ആ കഥാപാത്രത്തെ സൂര്യ കൈകാര്യം ചെയ്ത വിധവും ഗംഭീരമായിരുന്നു എന്നാണ് വിജയ് സാര്‍ പറഞ്ഞത്’ സണ്‍ മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിജയിയുടെ ഈ അഭിപ്രായത്തെ പറ്റി ലോകേഷ് വെളിപ്പെടുത്തിയത്.

ലോകേഷിന്റെ വിജയ് ചിത്രമായ ലിയോ ഒക്ടോബര്‍ 19 ന് തീയേറ്ററുകളിലേക്ക് എത്തുമ്പോള്‍ ലിയോ എല്‍സിയു യൂണിവേഴ്‌സില്‍ ഉള്‍പ്പെടുമോ എന്നതാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന ഒരു പ്രധാനകാര്യം. അങ്ങനെയാണെങ്കില്‍ ലിയോ റോളെക്‌സ് കോമ്പോ വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കും എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Vijayasree Vijayasree :