ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു‌; സംവിധാനം അരുൺ മാതേശ്വരൻ

കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയുടെ തിരക്കുകളിലാണിപ്പോൾ ലോകേഷ്.

ഇപ്പോഴിതാ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. ക്യാപ്റ്റൻ മില്ലർ ഒരുക്കിയ അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ലോകേഷ് നായകനാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം, ധനുഷിനെ നായകനാക്കി ഇളയരാജയുടെ ബയോപിക്കായിരുന്നു അരുൺ ചെയ്യാനിരുന്നത്. എന്നാൽ ആ പ്രൊജക്റ്റ് നീണ്ടുപോയ സാഹചര്യത്തിൽ ലോകേഷിനെ നായകനാക്കി അരുൺ അടുത്ത ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്. മുൻപ് ഇനിമേൽ എന്ന മ്യൂസിക് വിഡിയോയിൽ ലോകേഷ് കനകരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു.

ശ്രുതി ഹാസൻ ആയിരുന്നു നായിക. വിഡിയോയ്ക്ക് സംഗീതം പകരുന്നതും ശ്രുതി തന്നെയാണ്. കമൽ ഹാസനായിരുന്നു ഗാനത്തിന് വരികൾ ഒരുക്കിയത്. അതേസമയം ഓഗസ്റ്റ് 14 നാണ് കൂലി തിയറ്ററുകളിലെത്തുന്നത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം.

Vijayasree Vijayasree :