നിരവധി ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ലോകേഷ് തമിഴിലെ മുൻനിരസംവിധായകുടെ ലിസ്റ്റിൽ ഇടം നേടിയത്.
കൈതി, വിക്രം, ലിയോ എന്നീ ചിത്രങ്ങൾ ഇൻഡസ്ട്രി ഹിറ്റുകളായി മാറിയതോടെ ലോകേഷിന്റെ മൂല്യം കുത്തനെ ഉയരുകയായിരുന്നു. ഇപ്പോഴിതാ ഹോളിവുഡിലെ ക്ലാസിക് സിനിമകളിലൊന്നായ കിൽ ബിൽ തനിക്ക് തമിഴിൽ റീമേക്ക് ചെയ്താൽ കൊള്ളാമെന്നുണ്ടെന്ന് പറയുകയാണ് ലോകേഷ്.
എന്നാൽ ആ സിനിമ അതുപോലെ കാണിച്ചാൽ ഇന്ത്യയിൽ ഒരിടത്തും പ്രദർശനാനുമതി കിട്ടില്ലെന്നും തിയേറ്ററിൽ മാത്രമല്ല, ഒ.ടി.ടിയിൽ പോലും പ്രദർശിപ്പിക്കാൻ ഇവിടുത്തെ സെൻസർ ബോർഡ് സമ്മതിക്കില്ല. നമ്മുടെ നാട്ടിലെ സെൻസർ ബോർഡ് അത്രക്ക് വയലൻസ് സിനിമയിൽ അനുവദിക്കില്ല.
ഒരുപാട് അവാർഡുകൾ കിട്ടിയ ചിത്രമാണ് കിൽ ബിൽ. സ്ത്രീ പ്രാധാന്യമുള്ള സിനിമ ചെയ്യുന്നുണ്ടെങ്കിൽ കിൽ ബിലിന്റെ റീമേക്ക് അതിലും വയലൻസോടെ ചെയ്യാനാണ് താത്പര്യം. നിങ്ങൾക്ക് ആ സിനിമ വേണമെങ്കിൽ കണ്ടുനോക്കാം. വയലൻസിന്റെ പീക്കാണ് അതിൽ. എന്നിട്ടും അത്രയും അവാർഡ് നേടി എന്നും ലോകേഷ് പറഞ്ഞു.
ചെന്നൈയിൽ ഒരു രാത്രി നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കി ചെയ്ത മാനഗരത്തിലൂടെയാണ് ലോകേഷ് സംവിധാനരംഗത്തേക്ക് ചുവടുവെച്ചത്. രണ്ടാമത്തെ ചിത്രമായിരുന്നു കാർത്തി നായകനായി എത്തിയ കൈതി. ഈ ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. കാർത്തിയുടെയും ലോകേഷിന്റെയും കരിയറിൽ കൈതി വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്.