മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ അദ്ദേഹത്തിന്റെ ഒരംശം എപ്പോഴും നമുക്ക് കാണാൻ സാധിക്കും,എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല!-മോഹൻലാലിന്റെയും മമ്മൂട്ടിയുടേയും അഭിനയങ്ങൾ താരതമ്യം ചെയ്ത് ലോഹിതദാസ് !!!

മമ്മൂട്ടിക്കും മോഹൻലാലിനും അവരുടെ കരിയറിലെ തന്നെ മികച്ച വിജയങ്ങൾ നൽകിയിട്ടുള്ള സംവിധായകനാണ് ലോഹിതദാസ് . ഇവരിൽ മികച്ച നടൻ ആര് എന്ന ചോദ്യം ഒരിക്കൽ ലോഹിതദാസ് നേരിട്ടിരുന്നു. ഇരുവരും മികച്ചതാണ് എന്നാണ് ലോഹിതദാസ് തതുല്യമായി ഇരുവർക്കുമൊപ്പം നിന്ന് പറഞ്ഞത്. എന്നാൽ മോഹൻലാൽ മമ്മൂട്ടിയേക്കാൾ ഫ്ലെക്സിബിൾ നടനാണ് എന്നദ്ദേഹം പറഞ്ഞു.

” മോഹൻലാൽ വളരെ നാച്ചുറൽ ആയ ഒരു ആക്ടറാണ്. അനായാസമായി അഭിനയിക്കുന്ന അസാധ്യമായ കഴിവുള്ള നടൻ. പക്ഷെ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ അദ്ദേഹത്തിന്റെ ഒരംശം എപ്പോഴും നമുക്ക് കാണാൻ സാധിക്കും എന്നുള്ളതാണ് ഒരു പ്രേത്യേകത. എന്നാൽ മമ്മൂട്ടിയെ സംബന്ധിച്ച് അങ്ങനെ അല്ല. മമ്മൂട്ടിയുടെ ഒരംശവും കഥാപാത്രങ്ങളിൽ കാണാൻ സാധിക്കില്ല. തനിയാവർത്തനം ആണെങ്കിലും, അമരം ആണെങ്കിലും, ഭൂതക്കണ്ണാടി ആണെങ്കിലും, പൊന്തന്മാട ആണെങ്കിലും, അതിലൊക്കെ മമ്മൂട്ടിയെ കാണാൻ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാൻ സാധിക്കൂ. ആ അർത്ഥത്തിൽ, അതായത് വ്യത്യസ്തമായ കഥാപാത്രങ്ങളായി മാറാനുള്ള കഴിവിന്റെ അടിസ്ഥാനത്തിൽ മമ്മൂട്ടിയാണ് കൂടുതൽ ഫ്ലെക്സിബിലിറ്റിയുള്ള നടൻ. :- ലോഹിതദാസ് ഒരു പ്രമുഖ സിനിമാ മാസികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു.

മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് നമ്മെ വിട്ടുപോയ ശ്രീ. എ.കെ. ലോഹിതദാസ്. തനിയാവർത്തനം മുതൽ കിരീടവും ചെങ്കോലുമായി കൗരവരും പാഥേയവും ദശരഥവും കമലദളവും ഭരതവും അമരവും അങ്ങനെ ഒട്ടേറെ അനശ്വരങ്ങളായ ചലച്ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത്. സംവിധായകനായി ഭൂതക്കണ്ണാടിയും, ജോക്കറും, കസ്തൂരിമാനും നൽകി സാധാരക്കാരുടെ കഥകൾ കൂടുതലായി പറഞ്ഞ, മലയാളികൾക്ക് എന്നുമോർക്കാൻ നാട്ടിൻപുറങ്ങളിലെ മണ്ണിന്റെ മണമുള്ള ചലച്ചിത്ര കാവ്യങ്ങൾ തന്നിട്ടുപോയ ഇതിഹാസമാണ് ലോഹിതദാസ്.

lohithadas about mammootty and mohanlal

HariPriya PB :