പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല ഡാൻസ് കളിച്ച് റീൽസ് ചിത്രീകരിച്ചെന്നാരോപിച്ച് നാട്ടുകാർ യുവതികളെ കൈകാര്യം ചെയ്തു. നോയിഡയിലായിരുന്നു സംഭവം. നോയിഡയിലെ പ്രശസ്തമായ മായാവതി പാർക്കിൽ ആയിരുന്നു ജനകൂട്ടം തടിച്ച് കൂടിയത്. അ ശ്ലീല ഡാൻസ് വീഡിയോകളിലൂടെ പ്രശസ്തയാമ് മനീഷ.
ഖുഷി ഡാൻസർ എന്നാണ് രണ്ടാമത്തെ യുവതി അറിയപ്പെടുന്നത്. പാർക്കിൽ വെച്ച് രണ്ട് യുവതികളും കൂടെ റീൽസ് ചിത്രീകരിക്കാനായി വീഡിയോ എടുക്കവെയാണ് നാട്ടുകാർ ഇടപെട്ടത്. തുടർന്ന് യുവതിമാർ നാട്ടുകാരുമായി വാക്കേറ്റത്തിലേർപ്പെട്ടിരുന്നു. രോഷാകുലരായ ജനക്കൂട്ടം ഇവരെ വളയുകയും കൈകാര്യം ചെയ്യുകയുമായിരുന്നു.
പൊലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഇവർ ഇടഞ്ഞ് നിൽക്കുന്ന ജനക്കൂട്ടത്തിനിടയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. എന്നാൽ വളഞ്ഞ ജനകൂട്ടം യുവതികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനോടം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. തങ്ങൾ തെറ്റൊന്നും ചെയ്തില്ലെന്നും, എല്ലാവരും തങ്ങളെ തല്ലുകയായിരുന്നുവെന്നും മനീഷ പിന്നീട് പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.
പിന്നാലെ വനിത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും മറ്റ് കണ്ടന്റ് ക്രിയേറ്റേഴ്സും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ കാമ്പെയ്ൻ ആരംഭിച്ചു. ആർക്കും ആരെയും പരസ്യമായി ഇങ്ങനെ ആൾകൂട്ട വിചാരണ ചെയ്യുവാനോ സംഘം ചേർന്ന് മർദ്ദിക്കുവാനോ അവകാശമില്ലെന്നാണ് ഇവരുടെ വാദം.
അതേസമയം ഇരുവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഒരു വിഭാഗം പേർ ആവശ്യമുന്നയിച്ചു. നമ്മുടെ രാജ്യത്തിനും സ്ത്രീകൾക്കും തന്നെ ഇത്തരം പ്രവർത്തി ചെയ്യുന്നവർ അപമാനമാണെന്നും സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും നാട്ടുകാർ തന്നെ ഇത്തരത്തിൽ ഇടപെടണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും പലരും കമന്റുകളായി രേഖപ്പെടുത്തുന്നു.