മലയാളത്തില്‍ അമ്പതും നൂറും കോടി കളക്ഷന്‍ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരാണ് കൂടുതലും; ലിസ്റ്റിന്‍ സ്റ്റീഫന്‍

പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. മോളിവുഡില്‍ അമ്പതും നൂറും കോടി കളക്ഷന്‍ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരാണ് കൂടുതലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.

ചില സിനിമകള്‍ മത്രമേ കൃത്യമായി ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുകയുള്ളൂ എന്നും എന്നാല്‍ 50 കോടി ആകുന്നതിന് മുന്‍പേ തന്നെ പോസ്റ്റര്‍ പുറത്തിറക്കുന്ന ചിലരുണ്ടെന്നും ലിസ്റ്റിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യം മാത്രമല്ല സിനിമയുടെ 50 ദിവസം 25 ദിവസം ആഘോഷിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നതെന്ന് ലിസ്റ്റിന്‍ പറഞ്ഞു. ’20 ദിവസം കഴിയുമ്പോഴേക്ക് 25 ദിവസമായി എന്നു പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരുണ്ട്.

സിനിമ അത്രയും ദിവസം ഓടുമെന്ന വിശ്വാസം കൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ചില സിനിമകള്‍ മാത്രമേ കൃത്യമായി 50ഉം 100ഉം കോടി നേടിയിട്ടുള്ളൂ. അങ്ങനെയൊക്കെ ചെയ്യുന്നത് ബിസിനസിന്റെ ഭാഗമാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.

നിവിന്‍ പോളി നായകനായ ‘മലയാളി ഫ്രം ഇന്ത്യ’ എന്ന ചിത്രമാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണ കമ്പനിയായ മാജിക് ഫ്രെയിംസ് ഏറ്റവും ഒടുവിലായി നിര്‍മ്മിച്ചത്. വലിയ ഹൈപ്പോടെ എത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായില്ല. എന്നാല്‍ സിനിമയുടെ രാഷ്ട്രീയം ചര്‍ച്ചയായിരുന്നു.

Vijayasree Vijayasree :