ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ

മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു കുടുംബത്തിന് ഒപ്പമിരുന്ന് ആസ്വദിക്കാനുള്ള വകയുണ്ടാകുമെന്ന പ്രതീക്ഷ എപ്പോഴും പ്രേക്ഷകർക്കുണ്ട്. മിനിമം ഗ്യാരണ്ടി നൽകാൻ കഴിയുന്ന നടന്മാരുടെ ലിസ്റ്റിലുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്.

എന്നാൽ വിവാദത്തിലും കേസിലും ഉൾപ്പെട്ടശേഷം വിരളമായി മാത്രമെ ദിലീപ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നുള്ളു.മറ്റൊരു താരത്തിനും ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള വേഷങ്ങളാണ് ദിലീപ് അവതരിപ്പിച്ചിട്ടുളളത്. ഇപ്പോൾ മലയാള സിനിമാ ലോകത്തേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമത്തിലാണ് നടൻ. വെല്ലുവിളിയാവുന്നത് താരത്തിനെതിരായ കേസും മറ്റുമാണ്.

‘പ്രിൻസ് ആന്റ് ഫാമിലി’ എന്ന ചിത്രത്തിൽ ദിലീപ് ആരാധകർക്ക് വലിയ പ്രതീക്ഷയാണുള്ളത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ദിലീപിന്റെ 150-ാം ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫനാണ്. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും എത്തുന്നത്. ചിത്രത്തിന്റെ വലിയ രീതിയിലുള്ള പ്രമോഷൻ പരിപാടികളും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.

പല ആർട്ടിസ്റ്റുകളുടെ കൂടേയും ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. ദിലീപേട്ടൻ എന്ന വ്യക്തിയുടെ കൂടെ ആദ്യമായിട്ടാണ് സിനിമ ചെയ്യുന്നത്. ഓരോരുത്തരുടേയും ചെറുപ്പത്തിൽ ഓരോരുത്തരെയാണ് ഹീറോയായിട്ട് കാണുന്നത്. എന്റെ ചെറുപ്പത്തിൽ ദിലീപേട്ടൻ വളരെ വലിയ ഹീറോയാണ്. എന്നെ സംബന്ധിച്ച്, എന്നെ ഒരുപാട് ചിരിപ്പിച്ചിട്ടുള്ള ഹീറോയാണ് ദിലീപേട്ടൻ. അദ്ദേഹം അഭിനയിച്ച സിനിമകളുടെ ലൊക്കേഷനിൽ പോയിട്ടുണ്ട്. പിന്നീട് ഞാൻ സിനിമയിലേക്ക് വന്നു. പല നായകന്മാരുമായി സഹകരിക്കാൻ പറ്റിയിട്ടുണ്ട്.

ദിലീപേട്ടനുമായി ആദ്യമായി സഹകരിക്കുന്ന സിനിമയാണിത്. പക്ഷെ നമ്മളൊരു സിനിമ എടുക്കുമ്പോൾ നിർമ്മാതാവിനെ സംബന്ധിച്ച് റിസ്‌ക് ആണ്. എല്ലാവർക്കും നല്ല സമയമുണ്ട്, മോശം സമയമുണ്ട്. ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല. എല്ലാവർക്കും അറിയുന്നതാണ്. ആ സമയത്താണ് ഞാൻ ഈ സിനിമ ചെയ്യുന്നത്.

ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു. മലയാളത്തിൽ വേറെ ഹീറോ ഇല്ലാത്തതുകൊണ്ടാണോ എന്ന് വരെ ചോദിച്ചു. പക്ഷെ ഞാൻ എടുത്തത് എന്നെ ഒരുപാട് ചിരിപ്പിച്ച ഹീറോയെ വച്ചാണ്. കുറ്റം ചെയ്തതെന്ന് തെളിയുന്നത് വരെ ഒരാൾ കുറ്റാരോപിതൻ മാത്രമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായിരുന്നു എന്റെ ധൈര്യം. ഈ സബ്ജക്ടിലുള്ള ധൈര്യം ഇത് ദിലീപേട്ടൻ ചെയ്താൽ മാത്രമാണ് ഈ സിനിമ തീയേറ്ററിൽ വർക്കാകൂ എന്നതു കൊണ്ടാണ് ഞങ്ങൾ ദിലീപേട്ടന്റെ അടുത്തെത്തിയത്.

ടൈറ്റിൽ പോലും വരുന്നതിന് മുമ്പ്, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നൊക്കെ തീരുമാനിക്കും മുമ്പ്, ദിലീപിന്റെ ഒരു സിനിമ തുടങ്ങിയ അന്ന് മുതൽ നെഗറ്റീവുകൾ വന്നു കൊണ്ടിരിക്കുകയാണ്. ഇതെന്താണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് ഞാൻ ദിലീപേട്ടനോട് ചോദിച്ചിരുന്നു. ലിസ്റ്റിൻ ആദ്യമായിട്ടല്ലേ എന്നെ വച്ച് സിനിമ ചെയ്യുന്നത്. അതാണ്, കുറച്ച് കഴിയുമ്പോൾ മനസിലാകും. ഞാനിത് കുറേ നാളുകളായി ശീലിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ എന്ത് പറഞ്ഞാലും നെഗറ്റീവായിട്ടേ പോവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളെ സംബന്ധിച്ച് ഇത് അതിമനോഹരമായൊരു സിനിമയാണ്. ഈ സിനിമയുടെ ഒരു ബിസിനസും നടന്നിട്ടില്ല. നേരെ പ്രേക്ഷകരുടെ മുന്നിലേക്കാണ് വരുന്നത്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത് നല്ലതാണോ എന്ന്. തുടക്കം മുതൽ പ്രേക്ഷകരെ വിശ്വസിച്ചാണ് ഈ സിനിമ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. എന്താണ് ദിലീപേട്ടന്റെ സമീപകാലത്തെ സിനിമകളെ പോരായ്മകളെന്നും, ദിലീപേട്ടന്റെ സിനിമകളിൽ എന്താണോ പ്രേക്ഷകൻ എന്ന നിലയിൽ ഞങ്ങൾ കാണാൻ ആഗ്രഹിക്കാത്തത് എന്നൊക്കെ ചർച്ച ചെയ്താണ് ഞങ്ങൾ ഈ സിനിമയിലേക്ക് ഇറങ്ങിയതെന്നും ലിസ്റ്റിൻ കൂട്ടിച്ചേർത്തു.

അതുമാത്രമല്ല, മലയാള സിനിമയിലെ ഒരു പ്രമുഖൻ നടൻ വലിയൊരു തെറ്റിന് തിരികൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിൻ പറയുന്നത്. എന്നാൽ നടന്റെ പേര് വെളിപ്പെടുത്താനോ എന്താണ് സംഭവമെന്ന് വ്യക്തമാക്കാനോ ലിസ്റ്റിൻ ഒരുക്കമായിട്ടില്ല. സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. ഞാൻ മലയാള സിനിമയിലേക്ക് വന്നിട്ട് പത്ത്-പതിനഞ്ച് വർഷമായി. കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരികൊളുത്തിയിട്ടുണ്ട്.

വലിയ മാലപ്പടക്കത്തിന് ഇന്ന് തിരികൊളുത്തിയിരിക്കുകയാണ്. അത് വേണ്ടായിരുന്നു. ഞാനിത് പറയുന്നത് ആ നടൻ കാണും. ആ നടൻ ചെയ്തത് വലിയ തെറ്റാണെന്ന് ഞാൻ ഓർമ്മിപ്പിക്കുകയാണ്. ഇനിയും ആ തെറ്റ് തുടരരുത്. ആവർത്തിക്കരുത്. കാരണം അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ പല പ്രശ്‌നങ്ങൾക്കും കാരണമായി മാറുമെന്നും ഞാൻ അറിയിക്കുന്നുവെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.

പിന്നാലെ ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ആരെന്നാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചോദിക്കുന്നത്. എന്നാൽ എന്താണ് സംഭവം എന്നതിൽ യാതൊരു വ്യക്തതയും ലിസ്റ്റിൻ നൽകാത്തതും സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചിരിക്കുകയാണ്. നിരവധി പേരാണ് ലിസ്റ്റിനെതിരെ വിമർശനവുമായി എത്തിക്കൊണ്ടിരിക്കുന്നത്.

കാര്യം എന്താന്ന് വെച്ചാൽ അത് ആ നടനോട് വിളിച്ചു പറഞ്ഞാൽ പോരെ ഞങ്ങളോട് പറയുകയാണെങ്കിൽ ആ നടന്റെ പേര് പറയണം. നടന്ന കാര്യം പറയണം, നടൻ ആരാണെന്നും, അയാൾ പറഞ്ഞതെന്തെന്നും പറഞ്ഞിട്ട് ഇനി ജീവിതത്തിൽ ഒരു സിനിമയിൽ പോലും ഇതിന്റെ പേരിൽ അവസരം കിട്ടിയില്ലെങ്കിലും അതിന്റെ പേരിൽ തൂമ്പയെടുത്ത് കിളച്ച് ജീവിക്കേണ്ടി വന്നാലും കുഴപ്പമില്ല എന്ന് നട്ടെല്ല് ഉയർത്തി നിന്ന് പറയാൻ ധൈര്യമില്ലെങ്കിൽ സ്റ്റേജിൽ കേറി നിന്ന് ആർക്കും മനസ്സിലാവാത്ത ഗീർവാണം അടിക്കരുത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ഒരാൾ പറയുന്നത്.

ടിയാൻ അത് ആരാണ് എന്ന് പേര് പറഞ്ഞു ഉള്ളത് പറയാൻ ധൈര്യം ഇല്ലെങ്കിൽ പറയാൻ നിൽക്കരുത്, പടത്തിന് നൈസ് ആയിട്ടൊരു പ്രമോഷൻ ആണ് ചേട്ടന്റെ ലക്ഷ്യം. പക്ഷേ പടം എട്ടുനിലയിൽ പൊട്ടും, നടന് മാത്രം മനസ്സിലാവാൻ ആയിരുന്നെങ്കിൽ നടന്റെ ഫോൺ നമ്പർ ഇല്ലേ ഫോൺ വിളിച്ചു പറഞ്ഞ പോരെ, തെറ്റ് എന്താന്ന് പറയ് അല്ലെങ്കിൽ അദ്ദേഹത്തോട് നേരിട്ട് പറയുക. തലയും വാലുമില്ലാതെ ഒരോന്ന് പറഞ്ഞിട്ടെന്തിനാ.

തന്റേടത്തോടെ അദ്ദേഹത്തിന്റെ പേര് പറയാൻ ധൈര്യമില്ലെങ്കിൽ പറയരുത് ഇങ്ങനെയുള്ളവർക്ക് ഞങ്ങളുടെ നാട്ടിലൊക്കെ നട്ടെല്ലില്ലാത്തവർ എന്ന് പറയും എന്നെല്ലാമാണ് കമന്റുകൾ. തലയും വാലും ഇല്ലാതെ സംസാരിക്കാൻ ആണെങ്കിൽ വാ തുറക്കരുത്. അല്ലെങ്കിൽ അയാളുടെ പേര് പറയുക. ആരാണയാൾ, പ്രിൻസ് എന്നൊരു സിനിമ വരുന്നുണ്ട്..4 പേര് അറിയണം. അത്രേ ഉള്ളൂ.. അല്ലെങ്കിൽ കാര്യങ്ങൾ കൃത്യമായി പറയണം. പിന്നെന്തിനാ ഞങ്ങളോട് ഇതൊക്കെ പറയുന്നതെന്നും ചിലർ ചോദിക്കുന്നു.

അതേസമയം, നേരത്തെ ദിലീപ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. കഴിഞ്ഞ കുറച്ചുകാലം ഞാൻ അനുഭവിച്ച പ്രശ്നങ്ങൾ എല്ലാം നിങ്ങൾ കണ്ടതാണ്. കോടതിയും കേസുമൊക്കെയായി എന്താണ് നടക്കുന്നതെന്ന് അറിയില്ലായിരുന്നു. അതോടെ ഒരു നടനാണ് എന്നത് ഞാൻ തന്നെ മറന്നുപോയ അവസ്ഥയായി’ എന്നാണ് അഭിമുഖത്തിൽ ദിലീപ് പറഞ്ഞത്. ഞാൻ ഒരു നടനാണ് എന്ന് എന്നെ പറഞ്ഞ് മനസ്സിലാക്കുന്ന ഒരു സമയം ഉണ്ടായിരുന്നു. അതിന് വേണ്ടി എല്ലാവരുടേയും സിനിമ കാണും.

അത് കഴിഞ്ഞ് ഞാൻ എന്റെ സിനിമകൾ തന്നെ കാണാൻ തുടങ്ങി. അങ്ങനെയാണ് എനിക്ക് വീണ്ടും അഭിനയിക്കണമെന്ന തോന്നലുണ്ടാകുന്നത്. രണ്ട് വർഷം ഞാൻ അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. എല്ലാം തീരട്ടെ എന്നിട്ട് നോക്കാം എന്ന നിലപാടിലായിരുന്നു ഞാൻ. എന്നാൽ ഒന്നും തീർക്കാൻ ആർക്കും താൽപര്യം ഇല്ല. മറുവശത്ത് എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നത് നിങ്ങൾ വീണ്ടും സിനിമ ചെയ്യണമെന്നാണ്.

എനിക്ക് ദൈവം തന്ന നിധിയാണ് സിനിമ. അതിനെ പൊന്നുപോലെ നോക്കിക്കൊണ്ടുപോയ ഒരാളുമായിരുന്നു ഞാൻ. പെട്ടെന്നാണ് ഒരു ഇത് കിട്ടുന്നത്. എന്തായാലും അതിൽ നിന്നെല്ലാം മാറി ദൈവം അനുഗ്രഹിച്ച് വീണ്ടും വ്യത്യസ്തമായ വേഷങ്ങളൊക്കെ ലഭിച്ച് തുടങ്ങുന്നു. അതിന് വേണ്ടി ഞാൻ പരിശ്രമിക്കുന്നു. എന്റെ ലോകം സിനിമയാണ്. അത്രമേൽ ഞാൻ സിനിമയെ സ്നേഹിക്കുന്നു. എനിക്ക് എല്ലാം തന്നത് സിനിമയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഞാൻ ഇവിടെ വേണ്ടെന്ന് തീരുമാനിക്കുന്ന കുറച്ചാളുകളുണ്ട്. അതുപോടെ ഞാൻ ഇവിടെ വേണമെന്ന് തീരുമാനിക്കുന്ന ആളുകളുമുണ്ട്. എന്നെ പിന്തുണയ്ക്കന്ന എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ് എന്നെ ഉണ്ടാക്കിക്കൊണ്ടുവന്ന ആൾ. വലിയ കമ്പനികളുടെ സിഇഒമാർ വരന്നെ നമ്മളോട് സംസാരിക്കുമ്പോൾ ‘എന്താണ് ദിലീപ് സിനിമ ചെയ്യാത്തത്, സമ്മർദ്ദ സമയങ്ങളിൽ നിങ്ങളുടെ സിനിമകളാണ് ആശ്വാസമാകുന്നത്. നമ്മൾ നോർമലാകും, നമ്മൾ ചിരിക്കും. നിങ്ങളുടെ ചില സിനിമകളുടെ എവിടം മുതൽ വേണമെങ്കിലും കണ്ട് ആസ്വദിക്കാം’ എന്ന് പറയും. അത് നമുക്ക് കിട്ടുന്ന വലിയ എനർജിയാണ്. വീണുകഴിഞ്ഞാൽ വീണ്ടും ചാടി എഴുന്നേൽക്കുന്നത് ആ ഒരു എനർജിയിലാണ്. പ്രേക്ഷകന്റെ കയ്യടിയും വാക്കുകളുമാണ് നമ്മുടെ ഊർജ്ജം എന്നും ദിലീപ് പറഞ്ഞിരുന്നു.

ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന സിനിമയാണ് പ്രിൻസ് ആന്റ് ഫാമിലി. ദിലീപ് നായകനാകുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ, സിദ്ധീഖ്, മഹിമ നമ്പ്യാർ, ഉർവ്വശി, ബിന്ദു പണിക്കർ, മഞ്ജു പിള്ള, ജോണി ആന്റണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. പവി കെയർടേക്കർ ആയിരുന്നു ദിലീപിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം പക്ഷെ ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. ഭഭബ ആണ് ദിലീപിന്റേതായി അണിയറയിലുള്ള മറ്റൊരു സിനിമ.

Vijayasree Vijayasree :