ലിജോ മോളും ശാലു റഹീമും; മലയാള സിനിമയിലെ പുതിയ പ്രണയജോഡികൾ !!

ലിജോ മോളും ശാലു റഹീമും; മലയാള സിനിമയിലെ പുതിയ പ്രണയജോഡികൾ !!

മലയാള സിനിമയിൽ ഒരുപാട് പ്രണയജോഡികൾ ഉണ്ടായിട്ടുണ്ട്. അതിൽ പലതും വിവാഹത്തിലെത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ ഒരു പുതിയ പ്രണയജോഡി കൂടി മലയാളത്തിൽ ഉണ്ടായിരിക്കുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ നമുക്കേവർക്കും പ്രിയങ്കരിയായ ലിജോ മോളും കമ്മട്ടിപ്പാടം, മറഡോണ, ജാലിയൻ വാലാബാഗ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്‌തനായ ശാലു റഹീമും.

നേരത്തെ തന്നെ ഇവർ പ്രണയത്തിലാണ് എന്നുള്ള തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലിജോമോൾ തന്നെ ഈ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഞങ്ങൾ പ്രണയത്തിലാണ്. അത് ഞങ്ങളുടെ വീട്ടുകാർക്കും അറിയാം എന്നായിരുന്നു ലിജോ മോളുടെ പ്രതികരണം.

മഹേഷിന്റെ പ്രതികാരത്തിലെ സോണിയ എന്ന കഥാപാത്രത്തിലൂടെയാണ് ലിജോ മോൾ പ്രശസ്‌തയായത്. സ്വാഭാവികാഭിനയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവർന്ന ലിജോ മോൾ കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിൽ നായികയായും അഭിനയിച്ചു. പിന്നീട് ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ് എന്നീ സിനിമകളിൽ വേഷമിട്ട ലിജോ മോളുടെ അവസാനം ഇറങ്ങിയ സിനിമ പ്രേമസുത്രമാണ്.

എന്തായാലും ലിജോ മോളുടെയും ശാലുവിന്റെയും പ്രണയം ഇപ്പോൾ മലയാള സിനിമ ലോകത്ത് എല്ലാവർക്കും അറിയാവുന്നതാണ്. ഈ പ്രണയജോഡി ഒരുമിച്ചൊരു സിനിമക്കായി കാത്തിരിക്കുകയാണ് ആരാധകരിപ്പോൾ.

Lijo Mol and Shalu Rahman – new love pair in malayalam cinema

 

Abhishek G S :