2 വിവാഹങ്ങൾ , അപ്രതീക്ഷിതമായുണ്ടായ സംഭവത്തിൽ മാനസിക വിഭ്രാന്തി – തെരുവിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണുവിന്റെ ജീവിത കഥ !

മനുഷ്യന്റെ ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മതി എന്ന് പറയുന്നത് എത്ര സത്യമാണ്. അതിനുള്ള ഉത്തമ ഉദാഹരണമാണ് റെയിൽവേ പ്ലാറ്റഫോമിൽ നിന്നും ബോളിവുഡ് പിന്നണി ഗായികയായി ഉയർന്ന രാണു മണ്ഡലിന്റെ ജീവിതം. ലതാ മങ്കേഷ്‌കർ ആലപിച്ച “ഏക് പ്യാർ ക നഗ്മാ ഹേ” എന്ന ഗാനമാണ് അവരുടെ ജീവിതം മാറ്റി മറിച്ചത് . മുഷിഞ്ഞ വേഷത്തിൽ റെയിൽവേ പ്ലാറ്റഫോമിൽ പാടി അലഞ്ഞു കയ്യിൽ കിട്ടുന്ന ചില്ലറകൾ കൊണ്ട് തെരുവിൽ ജീവിച്ച രാണു ഒറ്റ രാത്രി കൊണ്ട് താരമായി .

ഇപ്പോൾ സൽമാൻ ഖാന്റെ പുതിയ ചിത്രത്തിനായി സംഗീത സംവിധായകൻ ഹിമേഷ് രേഷമിയ അവരെക്കൊണ്ട് ” തേരേ മേരേ കഹാനി ” എന്ന പാട്ട് കഴിഞ്ഞയാഴ്ച റിക്കാർഡ് ചെയ്യിക്കുകയുണ്ടായി. അതിനു പ്രതിഫലമായി 7 ലക്ഷം രൂപയാണ് അവർക്കു ലഭിച്ചത്. ഇതുകൂടാതെ സൽമാൻ ഖാനും സുഹൃത്തും കൂടി 50 ലക്ഷം രൂപ വിലയുള്ള ഒരു ഫ്ലാറ്റ് അവർക്കു മുംബയിൽ വാങ്ങിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അനേകം റിയാലിറ്റി ഷോകളിൽ അതിഥിയായി അവർ ക്ഷണിക്കപ്പെട്ടുകഴിഞ്ഞു.കൂടാതെ നിരവധി സ്റ്റേജ് ഷോകൾക്കും അവർ കരാർ ഒപ്പിട്ടിരിക്കുന്നു. ബംഗാൾ ,ഹിന്ദി,തമിഴ് സിനിമകളിൽ നിന്നും പാടാനുള്ള ഒഫറുകൾ ഇപ്പോൾ റാണു മണ്ഡലിലെ തേടിയെത്തിരിക്കുന്നു.

അതിൽ ശ്രദ്ധിക്കപ്പെടുന്ന കാര്യം അമ്മയെ ഉപേക്ഷിച്ചു പോയ മകൾ തിരികെയെത്തിയതാണ്. വളരെ ദയനീയമാണ് അവരുടെ ജീവിതം. അമ്മക്ക് പണവും പ്രസിദ്ധയുമെത്തിയപ്പോൾ മകൾ തിരിച്ചു വന്നതിനെ ആളുകൾ വിമര്ശിക്കുന്നുണ്ട്. അവരുടെ ജീവിതം ഇങ്ങനെയായായിരുന്നു .ഒരു ക്രിസ്ത്യൻ ദരിദ്രകുടുംബത്തിലാണ് റാണു ജനിച്ചത്. പിതാവിന് സൈക്കിളിൽ വീടുവീടാന്തരം കൊണ്ടുപോയി തുണി വിൽക്കുന്ന തൊഴിലായിരുന്നു.റാണു അധികം പഠിച്ചില്ല. ചെറു പ്രായത്തിൽത്തന്നെ ആദ്യം മാതാവും പിന്നീട് പിതാവും അവർക്കു നഷ്ടപ്പെട്ടു. ബന്ധുക്കളുടെ സംരക്ഷണയിൽ വളർന്ന റാണു വിന്റെ ഭാരം ഒഴിവാക്കാനായി അവരെ 13 മത്തെ വയസ്സിൽ ഗ്രാമത്തിൽത്തന്നെയുള്ള ബാബു മണ്ഡലിനു വിവാഹം ചെയ്തുകൊടുത്തു. അതിൽ ഒരു മകളുണ്ടായി. ബാബു മണ്ഡൽ ഭാര്യയേയും മകളെയും ശ്രദ്ധിക്കാത്ത വ്യക്തിയായിരുന്നു. ജോലിക്കു പോകാതെ മദ്യപാനമായിരുന്നു അയാളുടെ സ്ഥിരം പരിപാടി.

ജീവിക്കാൻ മറ്റു മാർഗ്ഗമില്ലാതെ ജന്മസിദ്ധമായി തനിക്കുലഭിച്ച പാടാനുള്ള സിദ്ധി റാണു ഉപയോഗപ്പെടുത്തി. സമീപത്തുള്ള ക്ലബ്ബിൽ പാട്ടുപാടാൻ സ്ഥിരമായിപ്പോയി. അതിൽനിന്നുള്ള വരുമാനം കൊണ്ടാണ് കുടുംബം പുലർന്നത്. പക്ഷേ അതുമൂലം ആ കുടുംബബന്ധം തകർന്നു. ക്ലബ്ബിൽ പാട്ടും അഴിഞ്ഞാട്ടവുമായി നടക്കുന്ന വളെ തനിക്കാവശ്യമില്ലെന്നു പറഞ്ഞു ഭർത്താവ് ബന്ധമുപേക്ഷിച്ചുപോയി.

പിന്നീട് ക്ലബ്ബിൽവച്ചു പരിചയപ്പെട്ട മുംബയിൽ ഷെഫായി ജോലിചെയ്യുന്ന ബബുലു മണ്ഡലുമായി റാണു അടുത്തു. അദ്ദേഹത്തെ വിവാഹം കഴിച് 2000 മാണ്ടിൽ അവർ മുംബൈക്ക് പോയി. അവിടെ ചിലസിനിമാ ക്കാരുടെ വീടുകളിൽ അവർ ജോലിക്കു നിന്നു .പാചകവും കുട്ടികളെ നോക്കുന്നതുമായിരുന്നു ജോലികൾ.

ആ ബന്ധത്തിൽ രണ്ടു കുട്ടികളുണ്ടായി.ഒരാണും ഒരു പെണ്ണും. ( അവരിപ്പോൾ റാണുവിന്റെ ഒരകന്ന ബന്ധുവീട്ടിലാണുള്ളത്.) 2004 ൽ ഭർത്താവ് ബബ്‌ലു വിന്റെ ആകസ്മിക മരണമേല്പിച്ച ആഘാതം അവരെ ആകെത്തളർത്തിക്കളഞ്ഞു. മൂന്നു മക്കളുമായി എന്തുചെയ്യും എങ്ങോട്ടുപോകും എന്നൊരു ലക്ഷ്യവുമില്ലാതെ അവർ ഒടുവിൽ കൊൽക്കത്തയ്ക്ക് മടങ്ങി. ബന്ധുക്കളെല്ലാം പൂർണ്ണമായി അവരെ കൈവിട്ടു.

കുട്ടികളുമായി ഒരു പൊട്ടിപ്പൊളിഞ്ഞ വീട്ടിൽ പട്ടിണിയിൽക്കഴിഞ്ഞ അവർക്ക് മാനസികരോഗം പിടിപെട്ടു. പലപ്പോഴും ഒരു ഭ്രാന്തിയെപ്പോലെ പെരുമാറാൻ തുടങ്ങി.വീടുവിട്ടുപോകുകയും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡ് കളിലും ലോക്കൽ ട്രെയിനുകളിലും പാട്ടുപാടി ഭിക്ഷ യാചിക്കാനും തുടങ്ങി.

റാണുവിന്റെ ഈ അവസ്ഥകണ്ട്‌ നാട്ടുകാരിടപെട്ടു ഇളയകുട്ടികളെ അവരുടെ അച്ഛന്റെ ബന്ധുക്കളെ ഏൽപ്പിക്കുകയായിരുന്നു. അപ്പോഴും മൂത്തമകൾ സ്വാതി കൂടെയായിരുന്നു. റാണുവിന്റെ ജീവിതരീതികൾ മകൾക്കിഷ്ടമായിരുന്നില്ല.

തെരുവുകളിലും റെയിൽവേസ്റ്റേഷനുകളിലും പാട്ടുപാടി ഭിക്ഷയെടുക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടു.. ഒടുവിൽ 10 കൊല്ലം മുൻപ് മകൾ അമ്മയെ ഉപേക്ഷിച്ചുപോയി.

തൊട്ടടുത്ത ഗ്രാമത്തിലുള്ള ഒരു യുവാവിനെയാണ് മകൾ സ്വാതി വിവാഹം കഴിച്ചത്. അതിൽ ഒരു കുട്ടിയുണ്ട്. മകളുടെ ആ ബന്ധവും തകർന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സ്വാതി ഒരു ചെറിയ സ്റ്റേഷനറിക്കട നടത്തിയാണ് ഉപജീവനം നടത്തുന്നത്. അമ്മ റാണു റെയിൽവേസ്റ്റേഷനുകളിലും ട്രെയിനുകളിലും പാട്ടുപാടി ഒരു ഭ്രാന്തിയെപ്പോലെ ജീവിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു. ആളുകൾ നൽകുന്ന നാണയത്തുട്ടുകളും ,ആഹാരസാധനങ്ങളുമായിരുന്നു റാണു വിന്റെ ജീവനോപാധി.

2019 ജൂലൈ 21 ന് റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റേഷനിലെത്തിയപ്പോൾ അന്ന് യാദൃശ്ചികമായാണ് റാണു , ലതാജിയുടെ

ഏക് പ്യാർ ക നഗ്മാ ഹേ എന്ന ഗാനം ആലപിക്കുന്നത് കാണുന്നത്. ഉടൻതന്നെ അദ്ദേഹമത് മൊബൈലിൽ പ്പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയായിരുന്നു.

life story of ranu mondal

Sruthi S :