കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു, 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്; ദിലീപ് ചിത്രത്തെ കുറിച്ച് ലിബർട്ടി ബഷീർ

കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ സംഘങ്ങൾ ആദ്യം പിടിയിലായ കേസിൽ മാസങ്ങൾ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയർന്നു കേട്ടത്. പിന്നാലെ നടന്റെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. 88 ദിവസത്തോളം ജയിലിൽ കഴിഞ്ഞതിന് ശേഷമായിരുന്നു നടൻ ദിലീപിന് ജാമ്യം ലഭിച്ചത്. കർശന വ്യവസ്ഥകളോടെയായിരുന്നു ഹൈക്കോടതി ജാമ്യം നൽകിയത്.

ഇപ്പോൾ അന്തിമ വിധി പറയാനായി കേസ് മാറ്റിയിരിക്കുകയാണ് ജൂണിൽ വിധി വരുമെന്നാണ് പ്രതീക്ഷ. ഈ വേളയിൽ കേസിനെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ചോദ്യം ഉയർന്നപ്പോൾ ദൈവം എന്നെങ്കിലും ഒരിക്കൽ തനിക്കും സംസാരിക്കാൻ അവസരം തരുമെന്നും അതുവരെ ആർക്ക് വേണമെങ്കിലും തന്നെ കരിവാരി തേക്കാമെന്നുമായിരുന്നു ദിലീപ് നൽകിയ മറുപടി. ബന്ധപ്പെട്ട് ദിലീപിനെതിരെ ശക്തമായി നിലകൊണ്ടവരിൽ ഒരാളാണ് നിർമ്മാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ.

ചാനൽ ചർച്ചകളിലടക്കം നിരന്തരം ലിബർട്ടി ബഷീർ ദിലീപിനെതിരെ തുറന്നടിച്ചിരുന്നു. ദിലീപ്-കാവ്യ ബന്ധത്തെ കുറിച്ചടക്കം ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ പ്രിൻസ് ആൻഡ് ഫാമിലി സൂപ്പറാണെന്നും ദിലീപിന്റെ തിരിച്ചുവരവാണെന്നും പറയുകയാണ് ലിബർട്ടി ബഷീർ പറയുന്നത്.

ചിത്രത്തിന്റെ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫനാണ് ലിബർട്ടി ബഷീറിന്റെ ആശംസാ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ലിബർട്ടി ബഷീറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്. കുറേക്കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് പതിനഞ്ചും ഇരുപതും ഒക്കെ ടിക്കറ്റുകൾ ഒരുമിച്ച് വിറ്റ് പോകുന്നത് കാണുന്നത്. അതേ പോലെ തന്നെ കഴിഞ്ഞ നാലഞ്ച് ദിവസമായി പതിനഞ്ചും ഇരുപതും ടിക്കറ്റുകൾ കൂട്ടത്തോടെ ഫാമിലികളിൽ നിന്നാണ് വിളിച്ചിട്ട് എടുക്കുന്നത്. അത് നല്ല സിനിമയുടെ ഒരു ലക്ഷണം തന്നെയാണ്. പ്രിൻസ് ആൻഡ് ഫാമിലി തന്നെ പടം തന്നെയാണ്. അവസാനത്തെ 20 മിനുറ്റൊക്കെ സൂപ്പറായിട്ടുണ്ട് എന്നാണ് പറയുന്നത്. ദിലീപിന്റെ ഈ പടം വന്നതിന് ശേഷം രാത്രി 11 മണിക്കും 12 മണിക്കുമൊക്കെ ശേഷവും തിയറ്ററുകൾ ഫുൾ ആണെന്നത് പടത്തിന്റെ വിജയത്തിന്റെ ഒന്നാമത്തെ ലക്ഷണമാണ്.

രാത്രി 12 മണിക്ക് ശേഷം അഡീഷണൽ ഷോ ഇടേണ്ടി വരുന്നുണ്ട്. അത് തന്റെ തിയറ്ററിൽ മാത്രമല്ല, ഈ പടം കളിക്കുന്ന കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു എന്ന് പറഞ്ഞാൽ അത് ഏറ്റവും വലിയ വിജയമാണ്. ഈ പടത്തിനും വരാൻ പോകുന്ന എല്ലാ പടങ്ങൾക്കും ദിലീപിനും മാജിക് ഫ്രെയിംസിനേയും ആശംസകൾ അറിയിക്കുന്നു, എന്നും ലിബർട്ടി ബഷീർ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ പ്രധാനമായും ഉയർന്നിരുന്ന ശബ്ദം ലിബർട്ടി ബഷീറിന്റേതായിരുന്നു. ഇതിന്റെ കാരണത്തെ കുറിച്ച് പല്ലിശ്ശേരി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. വിതരണകമ്പനിയും നിർമാണ കമ്പനിയുമെല്ലാം ഉണ്ടായിരുന്ന ഒരാളായിരുന്നു ലിബർട്ടി ബഷീർ. എന്നാൽ ഒറ്റ ദിവസം കൊണ്ടാണ് ദിലീപ് ഇദ്ദേഹത്തെ ഒതുക്കി കളഞ്ഞത്. അന്ന് മുതൽ തുടങ്ങിയതാണ് ഇവർ തമ്മിലുള്ള മാനസിക എതിരാളിത്തം. അതുകൊണ്ടു തന്നെ എതിരാളികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് ഇരു കൂട്ടരും ഇരു ഭാഗത്ത് നിന്നും ചിന്തിച്ചിരുന്നു. ഇരുവരെയും ഒന്നിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നുവെങ്കിലും ലിബർട്ടി ബഷീർ അന്ന് പറഞ്ഞിരുന്നത് എന്നെ നശിപ്പിച്ച, എന്നെ തകർത്ത ഒരുവനാണത്. മലയാള സിനിമയൽ ഞാൻ ചെയ്തത് എന്താണെന്ന് എല്ലാവർക്കും അറിയാം.

അത് ഇന്നലെ വന്ന ഒരുത്തൻ ഈ സംഘടനയുടെ നേതാവായി വന്ന് എന്ന തകർക്കാൻ ശ്രമിച്ചത് അത് ഒരിക്കലും ക്ഷമിക്കാൻ പറ്റുന്ന ഒന്നല്ല എന്നാണ് ലിബർട്ടി ബഷീർ അന്ന് പറഞ്ഞിരുന്നത്. എന്നാ പോട്ടേ എന്ന അർത്ഥത്തിൽ തന്നെയാണ് ദിലീപും സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടപ്പോൾ ഇവർ ശത്രു ലിസ്റ്റിൽ തന്നെയായിരുന്നു. ബഷീറിനൊപ്പം പലരും ഉണ്ടായിരുന്നു.

ഇങ്ങനൊരു സംഭവം നടക്കുന്നതിനിടിയിലാണ് മഞ്ഞുരുകും പോലെ ഇരുവരും ഒന്നിച്ച് ഒരു ഫോട്ടോയിൽ പ്ര്യക്ഷ്യപ്പെട്ടിരിക്കുന്നത്. എന്നാൽ അന്നൊന്നും തനിക്കത് വിശ്വസിക്കാനായില്ലാ എന്നാണ് പല്ലിശ്ശേരി പറയുന്നത്. കാരണം അത്രത്തോളം ദ്രോഹമാണ് ദിലീപ് സംഘടനയുടെ തലപ്പത്ത് ഇരുന്നു കൊണ്ട് ദിലീപിനോട് കാണിച്ചിരുന്നത്. അതിന്റെ പേരിൽ സംഘന പിളർന്ന് എന്ന് തന്നെ പറയാം. അമ്മയിൽ തുടങ്ങി സംവിധാന സംഘടകളിലും വിതരണ സംഘടനകളിലുമടക്കം ആധിപത്യം സ്ഥാപിക്കാൻ ദിലീപിന് കഴിഞ്ഞിരുന്നു.

തലശ്ശേരിയിൽ ലിബർട്ടി ബഷീറിന് സിനിമാ തിയേറ്ററുകൾ ഉണ്ട്. അവിടെ സിനിമ കൊടുക്കാതെ ഒറ്റപ്പെടുത്താൻ ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായിരുന്നു. അന്ന് എനിക്കും ഒരു ദിവസം വരുമെന്നാണ് ലിബർട്ടി ബഷീർ പറഞ്ഞത്. തനിക്കും ഒരു ദിവസം വരുമെന്നും തന്റെ വേദന എല്ലാവരും ഒരുനാൾ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്നു തുടങ്ങിയ പ്രശ്‌നങ്ങൾക്ക് പിന്നാലെ ലിബർട്ടി ബഷീറിനെ അനുനയിപ്പിക്കാൻ ദിലീപ് പലരെയും അങ്ങോട്ടേയ്ക്ക് അയച്ചുവെങ്കിലും ഒരു ചിരിയോടെ മാറി നിൽക്കുകയാണ് ലിബർട്ടി ബഷീർ ചെയ്തത്.

അതുകൊണ്ടു തന്നെ ഒരു ഫോട്ടോ പുറത്ത് വന്നപ്പോൾ താൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചുവെന്നും ഒരു ഫങ്ഷനിൽ പങ്കെടുക്കുമ്പോൾ പലരെയും ഒരുമിച്ച് കാണുമെന്നും അപ്പോൾ ഒരു ഫോട്ടോ എടുത്തുവെന്ന് കരുതി മഞ്ഞുരുകിയെന്ന് പറയാൻ കഴിയുമോ, ദിലീപിനോട് ക്ഷമിച്ചുവെന്ന് പറയാൻ കഴിയുമോ, ദിലീപ് ചെയ്തതെല്ലാം ഇല്ലെന്ന് പറയാൻ പറ്റുമോ.., തനിക്ക് അന്നും ഇന്നും ഒരേ വാക്ക് മാത്രമേ ഉള്ളൂവെന്നുമാണ് ലിബർട്ടി ബഷീർ പറഞ്ഞതെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു.

ദിലീപിനെ വിവാഹം ചെയ്തശേഷം മഞ്ജുവിന്റെ ജീവിതം ജയിലിലിട്ടപോലെയായിരുന്നുവെന്നും ലിബർട്ടി ബഷീർ പറഞ്ഞിരുന്നു. ‘പ്രണയവിവാഹമായിരുന്നെങ്കിൽ പോലും മഞ്ജുവിന് ആ വീട്ടിൽ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.’

‘അത് ഞാൻ പലപ്പോഴും കണ്ടതാണ്. മഞ്ജു വാര്യർ പറഞ്ഞതല്ല. പക്ഷെ ഞാൻ അവിടെ ചെല്ലുമ്പോൾ ശ്വാസം മുട്ടി അവിടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. മഞ്ജുവിനെ ഒന്ന് ഫോണിൽ കിട്ടണമെങ്കിൽ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമെ കിട്ടുകയുള്ളൂ. അത്രയും കെട്ടുപാടിലായിരുന്നു അവർ. മഞ്ജുവിനെ വിളിച്ചാൽ ദിലീപിന്റെ അമ്മയോ പെങ്ങമ്മാരോ ആണ് ഫോൺ എടുക്കുക.’

‘ഒരു ജയിലിൽ കിടക്കുന്നതിന് തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്. മഞ്ജു കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വെച്ചാണ് പരിപാടി നടക്കുന്നത്. അന്നാണ് സംസാരിക്കുന്നത്. ഇന്റർനാഷണൽ ഹോട്ടലിൽ വെച്ചാണ് ആഘോഷം.’

‘അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോൾ രാത്രി ഒരു മണി സമയത്ത് മഞ്ജു വാര്യർ മകൾ മീനാക്ഷിയെയും ചേർത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നിൽക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമെയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോൾ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെയെന്ന് നോക്കിപോയപ്പോൾ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമിൽ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.’

‘അന്ന് ഞാൻ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കിൽ സംസാരിച്ചോ… ആ പെണ്ണിനെയും കൊച്ചിനെയും വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് പോരെയെന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപ് കേറ്റി വിടുന്നത്. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന്. ഇന്നീ ജനങ്ങൾ പറയുന്ന പോലെയൊന്നുമായിരുന്നില്ല. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനിൽ പോലും അവർ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.

സാധാരണ ഒരു ആർട്ടിസ്റ്റിന് മറ്റൊരു ആർട്ട്‌സിറ്റുമായി ഉള്ള ബന്ധം പോലെ ഒന്നും ആയിരുന്നില്ല. ബന്ധങ്ങൾ നേരത്തെ ഉള്ളതാണ്. അമേരിക്കൻ പര്യടനത്തിന് പോയ സമയത്തും വിഷയങ്ങൾ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങൾ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. ശക്തമായ ബന്ധം ഉണ്ടെന്ന് മഞ്ജുവിനു നേരത്തെ അറിയാമായിരുന്നു എന്നാണ് മുമ്പൊരിക്കൽ ലിബർട്ടി ബഷീർ പറഞ്ഞിരുന്നത്.

ദിലീപിന്റെയും തന്റെയും ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഒരിക്കൽ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാൽ ഇരുവരും എപ്പോഴും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയിൽ പ്രവർത്തിക്കുന്നവർ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാർത്തകൾ വന്നപ്പോഴും ഒരിക്കൽ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു.

Vijayasree Vijayasree :