വിജയ്‌യുടെ ലിയോ ബോക്‌സ് ഓഫീസ് കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്ന് ഉറപ്പായി. ലോകേഷ് കനകരാജിന്റെ ലിയോ 160 കോടി രൂപ ഇതിനകം നേടി എന്നതാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. വന്‍ ഹൈപ്പിലെത്തുന്നതിനാല്‍ ലിയോയുടെ അഡ്വാന്‍സ് ബുക്കിംഗില്‍ വന്‍ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. റിലീസിന് വിജയ്‌യുടെ ലിയോ 100 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നതും ഒരു റെക്കോര്‍ഡാണ്.
റിലീസിന് മാത്രം ലിയോയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗില്‍ ഇതിനകം ഇന്ത്യയില്‍ നിന്ന് നേടിയത് 90 കോടി രൂപയും വിദേശത്ത് നിന്ന് 73 കോടി രൂപയുമാണ്. ഇന്ന് ഇന്ത്യയില്‍ മാത്രം 100 കോടി തികയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ റിലീസിനു മുന്നേ 200 കോടി രൂപ ലിയോ നേടാനും ഇപ്പോഴത്തെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് സൂചനകള്‍ വെച്ച് സാധ്യതയുണ്ട്. എങ്കില്‍ ലിയോ വമ്പന്‍ വിജയ ചിത്രമായി മാറുകയും ചെയ്യും.
തമിഴ്‌നാട്ടില്‍ മാത്രം ലിയോ 50 കോടിയിലധികം നേടിയിട്ടുണ്ട്. ലിയോയ്!ക്ക് പുലര്‍ച്ച നാലിനുള്ള ഫാന്‍സ് ഷോ തമിഴ്!നാട്ടില്‍ ഉണ്ടാകില്ല എന്ന് വ്യക്തമായപ്പോള്‍ വിസ്!മയിപ്പിക്കുന്ന അഡ്വാന്‍സ് ബുക്കിംഗ് കളക്ഷനാണ് ലിയോയ്!ക്ക് തമിഴ്!നാട്ടില്‍ നിന്ന് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടും. ലിയോ കേരളത്തിലും റിലീസ് ദിവസത്തെ കളക്ഷനില്‍ റെക്കോര്‍ഡ് തീര്‍ത്തിരിക്കുകയാണ്. കെജിഎഫ് രണ്ടിനെയും ഒടിയനെയുമൊക്കെയാണ് വിജയ് ചിത്രം ലിയോ മറികടന്നത് എന്നാണ് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം.
കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷന്‍ റെക്കോര്‍ഡ് വിജയ്!യുടെ ലിയോ മറികടന്നിട്ടുണ്ട്. തെലുങ്കിലും വിജയ്!യ്!ക്ക് നിരവധി ആരാധരുണ്ട്. ടൈഗര്‍ നാഗേശ്വര റാവു എന്ന സിനിമയും ഭഗവന്ത് കേസരിയും ലിയോയ്‌ക്കൊപ്പം എത്തുന്നുണ്ട് എങ്കിലും വിജയ് ചിത്രത്തിന് വമ്പന്‍ സ്വീകരണം ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയായാല്‍ ഏതാണ്ടെല്ലാ തമിഴ് സിനിമകളുടെയും കളക്ഷന്‍ റെക്കോര്‍ഡ് ലിയോ മറികടക്കും എന്നത് ഉറപ്പാകും.