അന്ന് പ്രിത്വി ആ വഴി വന്നില്ലായിരുന്നുവെങ്കിൽ തന്റെ ജീവിതം അവിടെ അവസാനിച്ചേനെ !! ദൈവം അവതരിച്ച അനുഭവവുമായി ലെന….

അന്ന് പ്രിത്വി ആ വഴി വന്നില്ലായിരുന്നുവെങ്കിൽ തന്റെ ജീവിതം അവിടെ അവസാനിച്ചേനെ !! ദൈവം അവതരിച്ച അനുഭവവുമായി ലെന….

അപകടത്തിൽ പെട്ട് രക്ഷിക്കാനാരുമെത്തില്ല എന്ന് നിനച്ചിരിക്കവെ ജീവൻ രക്ഷികാനായി പ്രിഥ്വിരാജ് ദൈവ ദൂതനെ പോലെ എത്തിയ അനുഭവം തുറന്നു പറയുകയാണ് നടി ലെന. ജീവിതത്തിൽ ഒരുപാട് യാത്രകൾ ചെയ്യുന്ന ഒരാളാണ് ലെന. അത്തരം ഒരു യാത്രയിലാണ് മരണത്തെ മുന്നിൽ കണ്ടത്. ഡെൽഹി വഴി സ്‌പിറ്റ്‌ വാലിയിലേക്ക് പോകുകയായിരുന്ന ലെന സഞ്ചരിച്ചിരുന്ന കാർ മഞ്ഞൊഴുക്കിൽ പെടുകയായിരുന്നു.

“മണാലിയില്‍ നിന്ന് സ്‌പിറ്റ്‌ വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങള്‍. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. വിജനമാ‍യ ഒരിടത്തുവച്ച് പെട്ടന്ന് വണ്ടി നിന്നു. വണ്ടി മഞ്ഞൊഴുക്കില്‍ പെട്ടു. ഡ്രൈവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. എന്തുചെയ്യും എന്നറിയാതെ എല്ലാവരും പരിഭ്രമിച്ച് നിൽക്കുകയായിരുന്നു. രക്ഷിക്കാന്‍ ആരും വരുമെന്ന് കരുതിയതല്ല. വിൻഡോയിലൂടെ പുറത്തേക്ക് നോക്കി ഭയത്തോടെ ഇരിക്കവെ പെട്ടന്നാണ് പൃഥ്വിരാജിന്റെ മുഖം കാണുന്നത്.”

“ആദ്യം ഒരു അമ്പരപ്പായിരുന്നു. പൃഥ്വിരാജ് എങ്ങനെ ഇവിടെത്തി ?! മനസ്സിൽ നൂറ്‌ ചോദ്യങ്ങൾ ഉയർന്നു. നയൻ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പ്രിഥ്വി. അപകടത്തിൽ കുടുങ്ങിയ വാഹനത്തെ കണ്ടപ്പോൾ രക്ഷിക്കാനിറങ്ങിയതാണ്. അങ്ങനെ എല്ലാവരും ചേർന്ന് വണ്ടി തള്ളി പുറത്തെത്തിച്ചു. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തില്‍ എത്താറുണ്ടല്ലോ. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് പോയി. അന്ന് പ്രിഥ്വി അതുവഴി വന്നില്ലായിരുന്നുവെങ്കിൽ ജീവിതം ഒരുപക്ഷേ അവിടെ തീരുമായിരുന്നു.” – ലെന പറയുന്നു.

Lena about Prithviraj

Abhishek G S :