കൊറിയന്‍ താരം ലീ സണ്‍ ക്യുന്‍ മരിച്ച നിലയില്‍. 2020ലെ ഓസ്‌കര്‍ ചിത്രം ‘പാരസൈറ്റി’ലൂടെ ശ്രദ്ധ നേടിയ നടനാണ് ലീ സണ്‍ ക്യുന്‍. 48കാരനായ നടനെ കാറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച സെന്‍ട്രല്‍ സിയോളിലെ ഒരു പാര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഹരി ഉപയോഗത്തിന്റെ പേരില്‍ കുറച്ചുനാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു ലീ സണ്‍ ക്യുന്‍.
ലഹരിക്കേസിനെ തുടര്‍ന്ന് സിനിമ, ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് നടനെ ഈയടുത്ത് പുറത്താക്കിയിരുന്നു. അതേസമയം, ടെലിവിഷന്‍ സിറ്റ്‌കോം ആയ ‘ലവേഴ്‌സി’ലൂടെയായിരുന്നു നടന്റെ തുടക്കം. കൊറിയയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്ട്‌സില്‍ നിന്നും ബിരുദം നേടിയിട്ടുണ്ട്.