ബിഗ്ബോസിലൂടെ ശ്രദ്ധ നേടിയ താരമാണ് ലെച്ചു എന്ന ഐശ്വര്യ സുരേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ലെച്ചു പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞുവെന്ന് പറയുകയാണ് ലെച്ചു. തന്റെ പങ്കാളിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചു.
ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരു വർഷമാകാൻ പോവുന്നുവെന്നാണ് ലെച്ചു കുറിച്ചത്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരാർഥിയായി എത്തിയ ലെച്ചുവിനു പക്ഷേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ചിരുന്നു.
ലച്ചു കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിക്കുകയാണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം താരം സോഷ്യൽ മീഡിയയിലേക്ക് തിരികെ വരുന്നത് തന്റെ വിവാഹം കഴിഞ്ഞുവെന്ന് അറിയിച്ചു കൊണ്ടാണ്. കളി എന്ന ചിത്രത്തിലൂടെ 2018 ലാണ് ഐശ്വര്യ സിനിമയിലെത്തുന്നത്.
പിന്നീട് അഭിനയിച്ച തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്നു ലച്ചു. തന്റെ ബോൾഡ് ഫോട്ടോഷൂട്ടുകളിലൂടേയും ആരാധകരെ നേടിയിട്ടുണ്ട്. കേരളത്തിൽ ജനിച്ച ലച്ചു ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നാസ്ബർഗിലാണ് വളർന്നത്. മോഡലായും നടിയായും അടയാളപ്പെടുത്തിയ ശേഷമാണ് ലച്ചു ബിഗ് ബോസിലെത്തുന്നത്.