ശുഭരാത്രിയിലെ ആ നാല് പെണ്ണുങ്ങൾ !

യഥാർത്ഥ കഥയിലൂടെ ശുഭരാത്രി നീങ്ങുമ്പോൾ യഥാർത്ഥ കഥാപാത്രങ്ങളും ആവിഷ്കരിക്കപ്പെടുകയാണ്. ശ്രീജയുടെയും കൃഷ്ണന്റെയും പ്രണയത്തിലൂടെ സഞ്ചരിക്കുന്ന കഥ മറ്റു പല തലങ്ങളിലേക്കും സഞ്ചരിക്കുകയാണ് .

കൃഷ്ണനായി ദിലീപും മുഹമ്മദായി സിദ്ദിഖും കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സ്ത്രീകൾക്കും തുല്യ പ്രധാനയമാണുള്ളത്. അനു സിത്താര , ശാന്തികൃഷ്ണ , ആശ ശരത്ത് , ഷീലു എബ്രഹാം എന്നിവരിലൂടെയെല്ലാം കടന്നു പോകുകയാണ് ശുഭരാത്രി.

വ്യാസൻ ഒരുക്കുന്ന ശുഭരാത്രിയിലെ സ്ത്രീകഥാപാത്രങ്ങളെ ഒന്ന് പരിചയപ്പെടാം .

ശ്രീജ (അനു സിത്താര )

ദിലീപ് അവതരിപ്പിക്കുന്ന കൃഷ്ണൻ എന്ന കഥാപാത്രത്തിന്റെ ഭാര്യ കഥാപാത്രമാണ് അനു സിത്താര അവതരിപ്പിക്കുന്ന ശ്രീജ . പ്രണയിച്ച് വിവാഹിതരായവരാണ് അനു സിത്താര യുടെ കഥാപാത്രവും ദിലീപിന്റെ കഥാപാത്രവും . നിര്ണായകമായൊരു വേഷം തന്നെയാണ് അനു സിത്താരക്ക് സിനിമയിൽ.

ഡോക്ടർ ഷീല ( ഷീലു എബ്രഹാം )

ട്രെയിലറിൽ നിറസാന്നിധ്യമായിരുന്നു ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രം . ഷീലു അബ്രഹാമിന്റെ കരിയറിലെ നിർണായക വേഷമായിരിക്കുമിത് .

സുഹറ (ആശ ശരത്)

ആശ ശരത് അവതരിപ്പിക്കുന്ന സുഹറ എന്ന കഥാപാത്രം ശുഭരാത്രിയിൽ ഒരു വഴിത്തിരിവാണെന്നാണ് സൂചന . അതിഥി കഥാപാത്രമെങ്കിലും ഒരു നിർണായക വേഷമാണെന്നാണ് ആശ ശരത്ത് അഭിമുഖങ്ങളിൽ സുഹറയെ കുറിച്ച് പറഞ്ഞത് .

ഖദീജ ( ശാന്തി കൃഷ്ണ )

സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തിന്റെ ഭാര്യ ആയാണ് ശാന്തികൃഷ്ണ ശുഭരാത്രിയിൽ എത്തുന്നത്. തിരിച്ചുവരവിൽ ശാന്തികൃഷ്ണക്ക് മികച്ച വേഷങ്ങളാണ് ലഭിക്കുന്നത് . ഖദീജയും അതിനൊരുദാഹരണമാകും.

കെ പി എ സി ലളിത , സ്വാസിക , തെസ്നി ഖാൻ , ശോഭാ മോഹൻ എന്നിവരും നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്.

leading characters in shubharathri movie

Sruthi S :