കിരൺ റാവുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ചിത്രമായിരുന്നു ലാപതാ ലേഡീസ്. 2024ൽ പുറത്തിറങ്ങിയ ലാപതാ ലേഡീസ് കഴിഞ്ഞ വർഷത്തെ ഓസ്‌കർ എൻട്രി അടക്കം നിരവധി നേട്ടങ്ങളും കരസ്ഥമാക്കിയിരുന്നു. പിന്നാലെ ചിത്രം 2019ൽ പുറത്തിറങ്ങിയ ‘ബുർഖ സിറ്റി’ എന്ന അറബിക് ചിത്രത്തിന്റെ കോപ്പിയാണെന്നുള്ള വാദവും വന്നിരുന്നു.
ബുർഖ സിറ്റിയുടെ ഒരു ഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ ഫാബ്രിസ് ബ്രാഖിന്റെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രത്തിന്റെ കോപ്പിയാണ് ലാപതാ ലേഡീസ് എന്ന് പ്രചാരണം നടന്നു. ഇപ്പോഴിതാ ഇത്തരണം പ്രചാരണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായൻ ഫാബ്രിസ് ബ്രാഖ്.
സിനിമ കാണുന്നതിന് മുമ്പ് തന്നെ അതിന് എന്റെ ഷോർട്ട് ഫിലിമുമായി ഇത്രത്തോളം സാമ്യമുണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പിന്നീട് ഞാൻ ആ സിനിമ കണ്ടപ്പോൾ ഞാൻ ശരിക്കും അത്ഭുതപ്പെട്ട് പോയി. എന്റെ ഷോർട്ട് ഫിലിമിൽ നിന്നും അവലംബിച്ച കഥയാണെങ്കിൽ ഇന്ത്യൻ കൾച്ചറുമായി അത് ഏറെ പൊരുത്തപ്പെടുന്നുണ്ട്.
എന്റെ കഥയിലെ പല വശങ്ങളും സിനിമയിൽ വ്യക്തമായി കാണുന്നുണ്ട്. പ്രത്യേകിച്ചും ഭാര്യയെ നഷ്ടപ്പെടുന്ന ദയാലുവും നിഷ്‌ക്കളങ്കനുമായ ഭർത്താവിനെയും, നിന്ദ്യനും അക്രമാസക്തനുമായ മറ്റൊരു ഭർത്താവിനെയും തമ്മിൽ താരതമ്യം ചെയ്യപ്പെടുന്നിടത്ത്. പൊലീസ് ഓഫീസറുടെ സീനും അതുപോലെ തന്നെ.
അഴിമതിക്കാരനും വയലന്റുമായ പൊലീസ് ഉദ്യോഗസ്ഥനും, അയാൾക്കൊപ്പം സഹായികളായി രണ്ട് കോൺസ്റ്റബിൾമാരും. മുഖാവരണം ധരിച്ച സ്ത്രീയുടെ ഫോട്ടോ കണ്ടെത്തുന്ന സീൻ ഒക്കെ അതുപോലെ തന്നെ. ക്ലൈമാക്‌സിലെ പ്ലോട്ട് ട്വിസ്റ്റിലും സമാനതയുണ്ട്.
ബുർഖ സിറ്റിയിലെ ഒരു പ്രധാന ആഖ്യാന ഘടകമായ തന്റെ ക്രൂരനായ ഭർത്താവിൽ നിന്നും രക്ഷപ്പെടാൻ ഓടിപ്പോകാൻ സ്ത്രീ മനപൂർവ്വം തിരഞ്ഞെടുക്കുന്നത് മനസിലാക്കാം. സ്ത്രീ വിമോചനത്തെയും സ്ത്രീവാദത്തെയും കുറിച്ച് സമാനമായ സന്ദേശമാണ് ഈ സിനിമ പറയുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്.