നിനക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന് കാവ്യാ മാധവനോട് ദിലീപ് ചോദിച്ചു; മറുപടി കേട്ട് ഞെട്ടി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോഴിതാ മുമ്പൊരു അഭിമുഖത്തിൽ ലാൽ ജോസ് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. മുമ്പൊരിക്കൽ ചന്ദ്രനുദിക്കുന്ന ദിക്കിന്റെ സെറ്റിൽ നടന്ന രസകരമായൊരു സംഭവത്തെ കുറിച്ചാണ് ലാൽ ജോസ് പറയുന്നത്. കുഞ്ചാക്കോ ബോബൻ ഉദയ കുടുംബത്തിൽ നിന്നും വരുന്ന സുന്ദരനായ യുവാവ്. ആദ്യ സിനിമ സൂപ്പർ ഹിറ്റ്. ആ കാലത്ത് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെയും യുവതികളുടെയുമൊക്കെ സ്വപ്ന കാമുകൻ കുഞ്ചാക്കോ ബോബനായിരുന്നു’.

‘കുഞ്ചാക്കോ ബോബന്റെ അതേ പ്രായത്തിലുള്ള കഥാപാത്രങ്ങൾ ചെയ്ത് കൊണ്ടിരുന്നത് ആ സമയത്ത് ദിലീപാണ്. കുഞ്ചാക്കോ ബോബന്റെ വരവോടെ ദിലീപിന്റെ പ്രഭ അൽപ്പം മങ്ങി നിൽക്കുന്ന സമയമായിരുന്നു അത്. ഒരിക്കൽ നിനക്ക് മലയാള സിനിമയിലെ ഏറ്റവും ഇഷ്ടമുള്ള നായകനാരാണെന്ന് കാവ്യാ മാധവനോട് ദിലീപ് ചോദിച്ചു’.

മോഹൻലാൽ, മമ്മൂട്ടി എന്ന് പറഞ്ഞ് പിന്നെ തന്റെ പേര് പറയുമെന്ന് വിചാരിച്ചാണ് ചോദിക്കുന്നത്. അവൾ വളരെ നിഷ്‌കളങ്കമായി പറഞ്ഞു കുഞ്ചാക്കോ ബോബനെന്ന്. ഞങ്ങൾ അത് പറഞ്ഞ് ദിലീപിനെ കളിയാക്കുമായിരുന്നു. വല്ല കാര്യമുണ്ടോ ഞാൻ ഒരു പുതുമുഖ നായികയുടെ കൂടെ സ്‌ട്രെയ്ൻ ചെയ്ത് അഭിനയിക്കുകയാണ് എന്നിട്ട് അവൾക്കിഷ്ടം കുഞ്ചാക്കോ ബോബനെയാണെന്ന് പറഞ്ഞ് ദിലീപും കളിയാക്കുമായിരുന്നുവെന്നുമാണ് ലാൽ ജോസ് പറഞ്ഞത്.

ദിലീപ് 1992 ലും കുഞ്ചാക്കോ ബോബൻ 97 ലുമാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. രണ്ട് യുവതാരങ്ങളും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി അന്നത്തെ ചില സംവിധായകർ ശ്രമിച്ചിരുന്നു. പലശ്രമങ്ങളും പാളിയതിന് ശേഷം ദോസ്തിലൂടെ തുളസീദാസാണ് ഇരുവരേയും ഒന്നിപ്പിച്ചത്. ദോസ്തിൽ ദിലീപിനേയും കുഞ്ചാക്കോ ബോബനേയും അഭിനയിപ്പിക്കാൻ തീരുമാനിച്ചപ്പോഴും ചില തടസ്സങ്ങളുണ്ടായിട്ടുണ്ടെന്ന് സംവിധായകൻ തുളസീദാസ് നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ദിലീപുമായി സഹകരിക്കാൻ കഴിയാത്തത് കാരണം ദോസ്തിന് മുമ്പ് രണ്ട് സിനിമകൾ കുഞ്ചാക്കോ ബോബൻ ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

മായപ്പൊന്മാൻ എന്ന സിനിമ ചെയ്യുമ്പോൾ ദിലീപ് ഒരു ഹീറോ ഇമേജിലേക്ക് വന്നിട്ടില്ല. ആ അവസരത്തിലാണ് അദ്ദേഹത്തെ മായപൊന്മാനിലേക്ക് വിളിക്കുന്നത്. ആ ചിത്രം സൂപ്പർഹിറ്റായിരുന്നു. ദോസ്തിലെ കഥാപാത്രത്തെക്കുറിച്ച് ഞാൻ വ്യക്തമാക്കിയപ്പോൾ തന്നെ ആ വേഷം തനിക്ക് ചെയ്യണമെന്ന് വാശിപിടിച്ചുകൊണ്ട് ദിലീപ് എന്നോട് പറഞ്ഞിരുന്നു. അതിന് ശേഷമാണ് കുഞ്ചാക്കോ ബോബനെ കണ്ട് കഥ പറയുന്നതെന്നും തുളസീദാസ് പറയുന്നു.

കുഞ്ചാക്കോ ബോബനും ദിലീപും ഒരുമിച്ച് അഭിനയിക്കാൻ മടിച്ച് നിന്ന ഒരു സമയം കൂടിയായിരുന്നു അത്. അതിന് മുമ്പ് ലോഹിതദാസിന്റേയും രാജസേനന്റേയും പടങ്ങളിലേക്ക് ഇവർ രണ്ടുപേരെയും ഒരുമിച്ച് വിളിച്ചിരുന്നെങ്കിലും ദിലീപ് ഉള്ളതുകൊണ്ട് കുഞ്ചാക്കോ ബോബൻ ചെയ്തില്ല. എന്നാൽ ദോസ്തിന് വേണ്ടി കുഞ്ചാക്കോ ബോബനുമായും അദ്ദേഹത്തിന്റെ അച്ഛനുമായും സംസാരിച്ചു.

Vijayasree Vijayasree :